തമിഴ്നാട്ടിൽ കനത്ത മഴ; സ്കൂളുകൾ അടച്ചു; ദുരിതാശ്വാസത്തിന് കേന്ദ്രത്തിന്റെ സഹായം
തമിഴ്നാട്ടിൽ കനത്ത മഴ; സ്കൂളുകൾ അടച്ചു; ദുരിതാശ്വാസത്തിന് കേന്ദ്രത്തിന്റെ സഹായം
ചെന്നൈ: ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ സ്‌കൂളുകൾ അടച്ചു. അടുത്ത രണ്ട് ദിവസത്തേക്കാണ് അടച്ചിടാൻ നിർദേശം നൽകിയത്. അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതരെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ വിളിച്ചിട്ടുണ്ട്.
തമിഴ്‌നാടിന്റെ വടക്കൻ തീരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ ചെന്നൈയിലെയും മറ്റ് മൂന്ന് ജില്ലകളിലെയും സ്‌കൂളുകളും കോളേജുകളും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടാനാണ് ഉത്തരവിറക്കിയത്. മിക്ക സർക്കാർ ഓഫീസുകളും ഇന്ന് അവധിയാണ്. സ്വകാര്യ സ്ഥാപനങ്ങളോട് അവധി പ്രഖ്യാപിക്കുകയോ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർദ്ദേശം നൽകി.

ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ 8.30 വരെ 21 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയ ചെന്നൈയിൽ രാത്രി മുഴുവൻ നിർത്താതെ മഴ പെയ്തു. ഇതോടെ നഗരത്തിന്റെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ ആയി.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തമിഴ്‌നാട്ടിലെ വടക്കൻ തീരപ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച മുഴുവൻ കനത്തതോ അതിശക്തമോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അതോടോപ്പം തിങ്കളാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. വരുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിൽ വീണ്ടും മഴ പെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെന്നൈയ്ക്ക് ചുറ്റുമുള്ള തടാകങ്ങൾ കര കവിഞ്ഞൊഴുകിയതോടെ ചെമ്പരമ്പാക്കം തടാകത്തിൽ നിന്ന് വെള്ളം പുറത്തേയ്ക്ക് തുറന്നു വിടുകയാണ്. 85.4 അടി ഉയരമുള്ള തടാകത്തിൽ ഇപ്പോൾ 82.35 അടി വരെ വെള്ളമുണ്ട്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണ്. 2015 - ൽ ഉണ്ടായ കനത്ത മഴയിൽ ചെമ്പരമ്പാക്കം തടാകത്തിൽ നിന്നുമുളള അമിതമായ ഒഴുക്ക് കാരണം ചെന്നൈ വെള്ളത്തിനടിയിലായിരുന്നു.

തുടർച്ചയായി തടാകത്തിൽ നിന്നും വെള്ളം പുറന്തള്ളുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകില്ലെങ്കിലും അധിക മഴ പെയ്താൽ മുതുച്ചൂരിന് സമീപമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്നും അധികൃതർ പറഞ്ഞു. അഡയാർ നദിയുടെ തീരത്തുള്ള കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

എഗ്മോർ, പാടി പാലം, പാടി പാലം, ജവഹർ നഗർ എന്നിവയുൾപ്പെടെ വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജില്ലാ കലക്ടർമാരുമായി ചർച്ച നടത്തി. മുഖ്യമന്ത്രി സ്റ്റാലിനുമായി പ്രധാനമന്ത്രി സംസാരിച്ച് വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ജനങ്ങൾ എല്ലാരും സുരക്ഷിതമായിരിക്കാൻ പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Recommended Video

സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) രക്ഷാപ്രവർത്തനത്തിന് നാല് സംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കനത്ത മഴ റോഡ്, റെയിൽ ഗതാഗതത്തെ ബാധിച്ചു. ഏതാനും വിമാനങ്ങൾ വൈകിയെങ്കിലും വിമാന സർവീസുകളിൽ കാര്യമായ തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.അതേസമയം, ചെന്നൈയിൽ മാത്രം അൻപതോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മൂന്ന് ദിവസത്തേക്ക് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ചിന്താവിഷ്ടയായ മഡോണ; എന്തുപറ്റിയെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications