പൂനെയിൽ ഹെലികോപ്റ്റർ അപകടം; മൂന്ന് പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ മലയാളി പൈലറ്റും
പൂനെ: മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധൻ മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. ഹെലികോപ്റ്ററിന്റെ രണ്ട് പൈലറ്റുമാരും എഞ്ചിനീയറുമാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മരണപ്പെട്ടവരിൽ ഒരാൾ മലയാളിയാണ്. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് ഇത്.
ബവധനിലെ ബറുക്ക് മേഖലയിലെ കുന്നിൻ മുകളിൽ തകർന്നുവീണ ഹെലികോപ്റ്റർ പൂർണമായും കത്തിയമർന്ന നിലയിലാണ്. പ്രദേശത്ത് നിലനിന്നിരുന്ന കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്‌ച മറച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൻ്റെ ഹെലിപാഡിൽ നിന്നാണ് ഈ ഹെലികോപ്റ്റർ പറന്നുയർന്നത്.ഹെലികോപ്റ്റർ പൂർണമായും കത്തിയ നിലയിലാണ് ചിത്രങ്ങളിലുള്ളത്.

'ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഞങ്ങളുടെ സംഘങ്ങളും അഗ്നിശമന സേന വാഹനങ്ങളും സംഭവ സ്ഥലത്തെത്തിയിരുന്നു' പിംപ്രി ചിഞ്ച്‌വാഡ് പോലീസ് കമ്മീഷണർ വിനയ് കുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തും മുൻപ് തന്നെ മൂന്ന് പേരും മരണത്തിന് കീഴടങ്ങിയെന്നാണ് സൂചന.
ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഹെലികോപ്റ്റർ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. എൻസിപി ചാർട്ട് ചെയ്‌ത ഹെലികോപ്റ്ററായിരുന്നു ഇത്. റായ്ഗഡ് സന്ദർശിക്കാനായി ഹെലികോപ്റ്റർ ചാർട്ട് ചെയ്‌തിരുന്നു എന്നാണ് എൻസിപി അധ്യക്ഷൻ സുനിൽ തദ്‌കറെ പറഞ്ഞു.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മലയാളി പൈലറ്റ് ജികെ പിള്ളയ്ക്ക് പുറമേ പരംജിത് സിംഗ്, പ്രീതം ഭരദ്വാജ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമായ വിവരം . പൂനെയിൽ നിന്ന് അഗ്നിശമനാ സേനയുടെ വലിയ ടാങ്കറുകൾ സംഭവ സ്ഥലത്തേക്ക് എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും ഹെലികോപ്റ്റർ മുഴുവനായും കത്തുകയായിരുന്നു.
അതേസമയം, പൂനെയിൽ മൂന്ന് മാസത്തിനിടെ ഉണ്ടാവുന്ന രണ്ടാമത്തെ വലിയ ഹെലികോപ്റ്റർ അപകടമാണിത്. നേരത്തെ മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ പൂനെയിലെ പവാടിനടുത്ത് അപകടത്തിൽപെട്ടെങ്കിലും നാല് യാത്രക്കാരും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്യാപ്റ്റൻ ആനന്ദ്, ദീർ ഭാട്ടിയ, അമർദീപ് സിംഗ്, എസ്‌പി റാം എന്നിങ്ങനെയായിരുന്നു പരിക്കേറ്റവരുടെ പേരുകൾ. ഗ്ലോബൽ വെക്ട്ര എന്ന കമ്പനിയുടെ ഹെലികോപ്റ്റർ ആയിരുന്നു ആൻ അപകടത്തിൽപെട്ടത്. അതിന് പിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി ഇവിടെ നടക്കുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications