Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശത്ത് കൂട്ടിയിടിക്ക് തൊട്ടടുത്തെത്തി എയര്‍ ഇന്ത്യയും നേപ്പാള്‍ എയര്‍ലൈന്‍സും; ദുരന്തം വഴിമാറിയത് ഇങ്ങനെ

ന്യൂദല്‍ഹി: ആകാശത്ത് വെച്ച് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. മാര്‍ച്ച് 24 ന് ആണ് സംഭവം. എയര്‍ ഇന്ത്യ വിമാനവും നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവും തമ്മില്‍ ആണ് കൂട്ടിയിടിക്കാന്‍ പോയത്. എന്നാല്‍ കൃത്യസമയത്ത് ലഭിച്ച സന്ദേശങ്ങള്‍ പ്രകാരം സമയോചിതമായ ഇടപെട്ട പൈലറ്റുമാരുടെ നീക്കമാണ് വന്‍ ദുരന്തം വഴി മാറി പോകാന്‍ കാരണമായത്.

അതേസമയം വിമാനം പറത്തുന്നതില്‍ ജാഗ്രത കുറവുണ്ടായി എന്ന് കാണിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി എ എന്‍) സസ്‌പെന്‍ഡ് ചെയ്തതായി സി എ എ എന്‍ വക്താവ് ജഗന്നാഥ് നിരൗള അറിയിച്ചു. രണ്ട് വിമാനങ്ങളും റഡാറില്‍ ഏകദേശം തൊട്ടടുത്ത് എന്ന നിലയില്‍ എത്തിയപ്പോഴാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

AIRLINES

വെള്ളിയാഴ്ച രാവിലെ മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവും ന്യൂദല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനവും ആണ് കൂട്ടിയിടിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു. ഈ സമയം എയര്‍ ഇന്ത്യ വിമാനം 19000 അടിയില്‍ നിന്ന് താഴേക്ക് ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു എന്നും ജഗന്നാഥ് നിരൗള പറഞ്ഞു.

രണ്ട് വിമാനങ്ങളും അടുത്തടുത്താണ് എന്ന് റഡാറില്‍ തെളിഞ്ഞതോടെ നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനം 7000 അടിയിലേക്ക് താഴ്ന്ന് പറക്കുകയായിരുന്നു എന്നും വക്താവ് പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സംഭവ സമയത്ത് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും

അതേസമയം വിഷയത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സംഭവങ്ങളെല്ലാം നിയന്ത്രിക്കാന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ മുമ്പ് എല്ലാ വിമാന കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിരുന്നതുമാണ്. മാര്‍ച്ച് ഒമ്പതിന് വിമാനത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് നേപ്പാളില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു.

ജനുവരി 15 ന് 72 പേരുമായി പോയ യെതി എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള എ ടി ആര്‍ 72 വിമാനം പൊഖാറയില്‍ ഇറങ്ങുന്നതിന് മുമ്പ് തകര്‍ന്ന് വീണിരുന്നു. ഈ വിമാന അപകടത്തില്‍ നാല് ജീവനക്കാരുള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+