വസീം റിസ്‌വി ഹിന്ദു മതം സ്വീകരിച്ചു; പേര് ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി... വഖഫ് ബോര്‍ഡ് ചെയര്‍മാന്‍...
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് ഷിയാ വഖഫ് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചു. ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി യതി നരസിംഹാനന്ദിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു മതംമാറ്റം. ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്നാണ് റിസ്‌വിയുടെ പുതിയ പേര് എന്ന് നരസിംഹാനന്ദ് പറഞ്ഞു. ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് റിസ്‌വി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്ലാമില്‍ നിന്ന് എന്നെ നേരത്തെ നീക്കം ചെയ്യപ്പെട്ടിരുന്നു. എന്റെ തലയ്ക്കുള്ള വില എല്ലാ വെള്ളിയാഴ്ചയും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഞാന്‍ സനാതന ധര്‍മം സ്വീകരിച്ചുവെന്നും റിസ്‌വി പ്രതികരിച്ചു.

വസീം റിസ്‌വിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് പ്രതികരിച്ചു. ഇപ്പോള്‍ അദ്ദേഹം ഹിന്ദുവാണ്. ആരും അദ്ദേഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിക്കില്ല. വസീം റിസ്‌വിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മതിയായ സുരക്ഷ നല്‍കണമെന്നും സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.
വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന് വസീം റിസ്‌വി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഹര്‍ജി കോടതി തള്ളുകയും വസീം റിസ്‌വിക്ക് പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഹര്‍ജി സമര്‍പ്പിച്ച ശേഷം വസീം റിസ്‌വിക്ക് ജീവന് ഭീഷണിയുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെ മോശക്കാരനാക്കി ഒരു പുസ്തകം പുറത്തിറക്കുകയും ചെയ്തിരുന്നു വസീം റിസ്‌വി. അതിന് ശേഷവും അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നുവത്രെ.
ഞാന്‍ മരിച്ചാല്‍ ഹിന്ദു മതാചാര പ്രകാരം ദഹിപ്പിക്കണമെന്ന് വസീം റിസ്‌വി ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ആചാര പ്രകാരം ഖബറടക്കരുത് എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് റിസ്‌വി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. തന്റെ ഹൈന്ദവ സുഹൃത്ത് മഹന്ദ് നരസിംഹാനന്ദ് സരസ്വതിക്ക് തന്റെ മൃതദേഹം കൈമാറണമെന്നും അദ്ദേഹം വീഡിയോയില്‍ അഭ്യര്‍ഥിക്കുന്നു.
സന്തോഷം നിറച്ച് നൈല ഉഷ; പ്രിയ നടിയുടെ രസകരമായ ചിത്രങ്ങള്‍
അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ സ്വാഗതം ചെയ്തിരുന്നു റിസ്‌വി. അയോധ്യ വിവാദം സജീവ ചര്‍ച്ചയായിരുന്ന വേളയില്‍ യുപിയിലെ ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു ഇദ്ദേഹം. ബാബറി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറാണ് എന്നായിരുന്നു നിലപാട്. ബാബറിന്റെ ഉദ്യോഗസ്ഥനായിരുന്ന മിര്‍ബാക്കിയാണ് അയോധ്യയില്‍ ബാബറി മസ്ജിദ് നിര്‍മിച്ചത്. മിര്‍ബാക്കി ഷിയാ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും അതുകൊണ്ട് ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഷിയാ വിഭാഗക്കാര്‍ക്കാണെന്നും അദ്ദേഹം വാദിച്ചിരുന്നു.












Click it and Unblock the Notifications