ഹൈവോൾട്ടേജ് ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്
ബംഗളൂരു: ബനശങ്കരി സെക്കന്റ് സ്റ്റേജിനടുത്ത് ഹൈവോൾട്ട് ഇലക്ട്രിസിറ്റി ലൈൻ പൊട്ടി വീണു. കിംസ് മെഡിക്കൽ കോളേജ് റോഡിലുള്ള ശ്രീഹരി കൺവെൻഷൻ ഹാളിനു എതിർവശത്താണ് ഇലക്ട്രിക്ക് കമ്പി പൊട്ടി വീണത്.

തീപ്പൊരിയോടെ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീഴുകയായിയരുന്നു. തലനാരിഴയ്ക്കാണ് വൻ അപകടങ്ങൾ ഒഴിവായത്.

ആർക്കും തന്നെ പരിക്ക് പറ്റിയതായി റിപ്പോർട്ടില്ല. സംഭവം നടന്ന് നാൽപ്പത് മിനുട്ടുകൾക്ക് ശേഷമാണ് ഇലക്ട്രിസിറ്റി ജീവനക്കാർ സ്ഥലത്തെത്തിയത്. ജീവനക്കാരുടെ അനാസ്ഥ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.















Click it and Unblock the Notifications