അതിർത്തി കരാറുകൾ പാലിക്കാതെ പാകിസ്താൻ ; ‌ ഈ വര്‍ഷം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 724 തവണ

  • Posted By:
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: അതിർത്തിയിൽ ഈ വർഷം പാക് സൈന്യം വെടി നിർത്താൽ കരാർ ലംഘിച്ചത് 724 തവണ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്. ജമ്മു-കാശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയിലും നിയന്ത്രണ രേഖയിലുമാണ്  പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാറുകൾ ലംഘിക്കുന്നത്. കഴിഞ്ഞ ഏഴുവർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന കണക്കാണിത്.

ഓഖി ചുഴലിക്കാറ്റ്; രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രമന്ത്രി നിർമ്മാല സിതാരാമൻ കേരളത്തിൽ

pakistan

എന്നാൽ കഴിഞ്ഞ വർഷം 449 തവണ മാത്രമാണ് അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘനം ഉണ്ടായത്.അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് 17 സുരക്ഷാ ഉദ്യോഗസ്ഥരും 12 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. കൂടാതെ 67 സുരക്ഷാ ഉദ്യേഗസ്ഥര്‍ക്കും 79 സാധാരണക്കാര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.2016ല്‍ 449 തവണയാണ് പാക് വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഇതേ തുടര്‍ന്ന് 13 സൈനികരും 13 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

മേക്കപ്പ് ഇട്ട് ഉറങ്ങാറുണ്ടോ! നിങ്ങളുടെ കണ്ണുകൾ അപകടത്തിൽ... സ്ത്രീകളുടെ അഞ്ച് മോശപ്പെട്ട ശീലങ്ങൾ

2015ല്‍ 405 തവണയും 2014ല്‍ 583 തവണയും 2013ല്‍ 347 തവണയും 2012ല്‍ 114 തവണയും 2011ല്‍ 62 തവണയും 2010ല്‍ 70 തവണയും വെടിനിര്‍ത്തല്‍ ലംഘിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2003 ലായിരുന്നു ഇന്ത്യയും പാകിസ്താനും കശ്​മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ താൽകാലിക വെടിനിർത്തൽ കരാറിൽ ഒപ്പിട്ടത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pakistan has violated the ceasefire along the International Border and the Line of Control in Jammu and Kashmir more than 720 times this year, the highest in past seven years. According to the data compiled by the Union Home Ministry, Pakistani forces have violated ceasefire 724 times along the IB and the LoC till October in comparison to 449 times in 2016.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്