Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍ വരുന്നു; പട്ടികയില്‍ 4 പേര്‍... വിവരങ്ങള്‍ പുറത്ത്, സോണിയ പ്രഖ്യാപിക്കും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി രാജിവച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ സോണിയ ഗാന്ധി വീണ്ടും ആക്ടിങ് പ്രസിഡന്റാകുയായിരുന്നു. രാഹുല്‍ വീണ്ടും അധ്യക്ഷനാകണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നതിന് ഒരു വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിക്കാനാണ് തീരുമാനം. ഇദ്ദേഹമാകും എല്ലാ കാര്യങ്ങളും നോക്കുക.

സോണിയ ഗാന്ധി അവസാന വാക്ക് എന്ന നിലയില്‍ പ്രവര്‍ത്തിക്കും. മുന്‍ മുഖ്യമന്ത്രിയെ ആണ് ഈ പദവിയിലേക്ക് തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

1

സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ മൊത്തം കാര്യങ്ങളില്‍ ഇടപെടാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കുന്നില്ല. അവരുടെ ആരോഗ്യ പ്രശ്‌നങ്ങളാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിലാണ് ഒരു വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിക്കുന്നത്. ഹിന്ദി സംസാരിക്കുന്ന ഒരു മുന്‍ മുഖ്യമന്ത്രിയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റ് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2

ഹിന്ദി സംസാരിക്കുന്ന നാല് മുന്‍ മുഖ്യമന്ത്രിമാരാണ് നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയാണ് ഒന്ന്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥ്, ദിഗ്‌വിജയ് സിങ് എന്നിവരാണ് മറ്റു രണ്ടുപേര്‍. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദാണ് നാലാമന്‍. ഇതില്‍ ആര് എന്ന ചോദ്യമാണ് ഉയരുന്നത്.

3

ഹരിയാനയില്‍ വളരെ സ്വാധീനമുള്ള നേതാണ് ഹൂഡ. കര്‍ഷക നേതാവായ ഇദ്ദേഹം ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന വ്യക്തിയായിരുന്നു. അടുത്തിടെ ഹരിയാനയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നേരിട്ടത് ഹൂഡയുടെ നേതൃത്വത്തിലായിരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ഇത്തവണ സാധിച്ചില്ല. ഇപ്പോള്‍ സഖ്യസര്‍ക്കാരാണ് ഹരിയാന ഭരിക്കുന്നത്.

4

ഗുലാംനബി ആസാദ് കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. ഏറെ കാലമായി കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണ്. നേരത്തെ ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. ഇപ്പോള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. നിലവില്‍ ഈ ചുമതലയുള്ളതിനാല്‍ ഗുലാം നബി ആസാദ് വര്‍ക്കിങ് പ്രസിഡന്റാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

5

റിപ്പോര്‍ട്ടുകള്‍ പ്രകാരം കോണ്‍ഗ്രസ് ദേശീയ വര്‍ക്കിങ് പ്രസിഡന്റാകാന്‍ കൂടുതല്‍ സാധ്യത കല്‍നാഥിനാണ്. സോണിയ ഗാന്ധിയും കുടുംബവുമായും അടുത്ത ബന്ധമുള്ള നേതാവാണ് ഇദ്ദേഹം. മാത്രമല്ല, മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി മികച്ച ബന്ധമുള്ള നേതാവ് കൂടിയാണ്. ഇതും ഇദ്ദേഹത്തിന് സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നു.

6

തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി എല്ലാം അടുത്ത ബന്ധമുണ്ട് കമല്‍നാഥിന്. മികച്ച രാഷ്ട്രീയ തന്ത്രജ്ഞനുമാണ്. അഹമ്മദ് പട്ടേലിന്റെ വിയോഗ ശേഷം സോണിയ ഗാന്ധിയുമായി ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തുന്ന വ്യക്തിയാണ് കമല്‍നാഥ്. ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ സോണിയ ഇദ്ദേഹത്തിന്റെ അഭിപ്രായം ആരായാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

7

നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യപ്പെട്ട ജി23 നേതാക്കളും സോണിയ ഗാന്ധിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയത് കമല്‍നാഥ് ആയിരുന്നു. ഭൂപീന്ദര്‍ സിങ് ഹൂഡയും ഗുലാം നബി ആസാദും ജി23 നേതാക്കളില്‍പ്പെട്ടവരാണ്. കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണം എന്നാവശ്യപ്പെട്ട് കത്തയച്ചവരില്‍ ഇരുവരും ഉണ്ടായിരുന്നു.

8

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന നേതാവാണ് ദിഗ്‌വിജയ് സിങ്. പക്ഷേ, അദ്ദേഹത്തിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. അനാവശ്യമായി വിവാദം സൃഷ്ടിക്കുന്ന നേതാവ് എന്ന ആക്ഷേപം നേരിടുന്ന വ്യക്തിയുമാണ്. അതുകൊണ്ടുതന്നെ ദിഗ്‌വിജയ് സിങിന് സാധ്യത കുറവാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

9

മധ്യപ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കാനാണ് കമല്‍നാഥിന് ഇഷ്ടം. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെങ്കില്‍ ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ടത്രെ. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സെക്രട്ടറിമാര്‍ കോണ്‍ഗ്രസിന്റെ സുപ്രധാന കാര്യങ്ങളില്‍ ഇടപെടരുത് എന്നാണ് കമല്‍നാഥിന്റെ നിലപാട്. രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് നേരിട്ട് ഇടപെടാമെന്നും കമല്‍നാഥ് പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കമല്‍നാഥ് വര്‍ക്കിങ് പ്രസിഡന്റാകുമെന്നാണ് സൂചന.

നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+