Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മാറ്റിമറിച്ച 'ലൈംഗികത്തൊഴില്‍'; സോനാഗച്ചിയില്‍ നിന്ന് പുതുമാതൃക... സുരക്ഷിതത്വം, സാമ്പത്തിക ലാഭം

കൊല്‍ക്കത്ത: കൊവിഡ് മഹാമാരി ലോകത്തെ എല്ലാവരേയും വലിയരീതില്‍ ബാധിച്ചെങ്കിലും അത് ഏറ്റവും രൂക്ഷമായി ബാധിച്ചത് ലൈംഗിക തൊഴിലാളികളെ ആയിരുന്നു. ലോകം മുഴുവന്‍ സാമൂഹിക അകലത്തിന് വേണ്ടി വാദിച്ചപ്പോള്‍, അത് തങ്ങളുടെ തൊഴില്‍ മേഖലയില്‍ ഒരിക്കലും സാധ്യമാവില്ലെന്നത് തന്നെ ആയിരുന്നു ലൈംഗിക തൊഴിലാളികളുടെ വെല്ലുവിളി.

രാജ്യത്ത് ആദ്യം കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടപ്പെട്ടവര്‍ ആയിരുന്നു ലൈംഗിക തൊഴിലാളികള്‍. എന്നാല്‍ കൊവിഡ് 'ന്യൂ നോര്‍മല്‍' ആയപ്പോള്‍, അതിജീവനം ലൈംഗികത്തൊഴിലാളികള്‍ക്കും നിര്‍ണായകമായിരുന്നു. ആ അതിജീവനത്തിന്റെ കഥയാണ് രാജ്യത്തെ അല്ലെങ്കില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ 'റെഡ് സ്ട്രീറ്റ്' ആയ സോനാഗച്ചിയില്‍ നിന്ന് പുറത്ത് വരുന്നത്. വിശദാംശങ്ങള്‍ നോക്കാം...

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

ഡിജിറ്റലായി ലൈംഗികത്തൊഴില്‍

ഡിജിറ്റലായി ലൈംഗികത്തൊഴില്‍

ഉപഭോക്താക്കളെ നേരിട്ട് സന്ധിക്കുക അസാധ്യമായതോടെ ലൈംഗിക തൊഴിലാളികള്‍ പുതുവഴികള്‍ ആലോചിക്കാന്‍ തുടങ്ങിയിരുന്നു. ഇതിന് ചില സന്നദ്ധ സംഘടനകളുടെ സഹായവും ലഭ്യമായി. അതോടെയാണ് ഡിജിറ്റല്‍ വഴികള്‍ തുറക്കപ്പെട്ടത്.

ഫോണ്‍ സെക്‌സും, വീഡിയോ കോളും

ഫോണ്‍ സെക്‌സും, വീഡിയോ കോളും

പണം വാങ്ങിയുള്ള ഫോണ്‍ സെക്‌സും വീഡിയോ കോള്‍ സെക്‌സും എല്ലാം നേരത്തേ തന്നെ ഉണ്ടായിരുന്ന സംഭവം ആയിരുന്നു. എന്നാല്‍ സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികളെ സംബന്ധിച്ച് ആ സാധ്യത തുറന്നുകൊടുത്തത് നിത്യജീവിത്തിനുള്ള പുതിയ വഴികൂടി ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ സുരക്ഷിതം

കൂടുതല്‍ സുരക്ഷിതം

ആരോഗ്യപരമായും സാമ്പത്തികമായും ലൈംഗിക തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതാണ് പുതിയ വഴി. നേരിട്ട് ഉപഭോക്താക്കളുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എല്ലാം ഇതോടെ ഇല്ലാതായി. അതോടൊപ്പം സാമ്പത്തിക തട്ടിപ്പിന്റെ സാധ്യതകളും അടയ്ക്കപ്പെട്ടു എന്നതാണ് ഗുണകരമായി മാറിയത്. 'ന്യൂ നോര്‍മല്‍' വഴി സ്വീകരിച്ചവര്‍ ചൂഷണത്തിന് ഇരയാകുന്നത് കുറഞ്ഞു എന്നും വേണമെങ്കില്‍ വിലയിരുത്താം.

ഏഴായിരത്തോളം പേര്‍

ഏഴായിരത്തോളം പേര്‍

സോനാഗച്ചിയില്‍ മാത്രം ഏഴായിരത്തോളം ലൈംഗിക തൊഴിലാളികള്‍ ഉണ്ട് എന്നാണ് കണക്കുകള്‍. കൊല്‍ക്കത്തയിലെ ഒരു തെരുവ് മാത്രമാണിത് എന്നോര്‍ക്കണം. അവിടെയാണ് ഇത്രയധികം ലൈംഗിക തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്നത്. അങ്ങനെ തന്നെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ 'റെഡ് സ്ട്രീറ്റ്' ആയി സോനാഗച്ചി മാറുന്നതും.

കൃത്യമായ നിരക്കുകള്‍

കൃത്യമായ നിരക്കുകള്‍


ലൈംഗിക തൊഴിലാളികള്‍ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്നത് ഇടനിലരക്കാരാല്‍ ആയിരുന്നു. വിര്‍ച്വല്‍ സെക്‌സിന്റെ കാലത്തേക്ക് കടന്നപ്പോഴും അക്കാര്യത്തില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, സ്വയം ഉപഭോക്താക്കളെ കണ്ടെത്താന്‍ ആകുന്നതോടെ ഈ ചൂഷണം അവസാനിക്കുന്നും ഉണ്ട്. കൃത്യമായ നിരക്കുകള്‍ ബാങ്ക് അക്കൗണ്ട് വഴിയോ യുപിഐ മുഖേനയോ ഈടാക്കാന്‍ മിക്കവരും ശീലിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്തയെ വലച്ചത്

കൊല്‍ക്കത്തയെ വലച്ചത്

ഒന്നാം ലോക്ക്ഡൗണിന് ശേഷം കൊല്‍ക്കത്തിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. യെല്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലേയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലേയും വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് നിര്‍ണായകമായ ഒരു കാര്യമായിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിറകെ, സോനാഗച്ചി തുറക്കാതിരുന്നെങ്കില്‍ കൊല്‍ക്കത്തയിലെ കൊവിഡ് കുതിപ്പ് 36 ദിവസമെങ്കിലും വൈകിക്കാമായിരുന്നു എന്നാണ് കണ്ടെത്തല്‍.

95 ശതമാനം പേരും

95 ശതമാനം പേരും

ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ദര്‍ബാര്‍ മഹിള സമന്വയ കമ്മിറ്റി. ഈ സംഘടനയുടെ പ്രസിഡന്റ് ായ ബിശാഖ ലസ്‌കര്‍ പറയുന്നത് പ്രകാരം വലിയ മാറ്റമാണ് കൊവിഡിന് ശേഷം സോനാഗച്ചിയില്‍ സംഭവിച്ചിരിക്കുന്നത്. താന്‍ താമസിച്ചിരുന്ന മേഖലയില്‍ ഉണ്ടായിരുന്ന 130 പെണ്‍കുട്ടികളില്‍ 95 ശതമാനം പേരും ഇപ്പോള്‍ ഫോണ്‍വഴിയുള്ള ഇടപാടുകള്‍ മാത്രമേ നടത്തുന്നുള്ളു എന്നാണത്.

പുറത്താക്കപ്പെട്ടവര്‍

പുറത്താക്കപ്പെട്ടവര്‍

എന്നാല്‍ ഇതില്‍ നിന്നെല്ലാം പുറത്താക്കപ്പെടുന്ന വലിയൊരു വിഭാഗവും ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ ഉണ്ട്. പ്രായമായവരും മറ്റും അടങ്ങുന്നവരാണ് ഇവര്‍. നേരിട്ട് ഉപഭോക്താക്കളെ കണ്ടെത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതെ തുടരുന്നവരാണിവര്‍. അവരുടെ സ്ഥിതി ഇപ്പോഴും അതീവ ദയനീയമായി തുടരുകയാണ്.

മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+