പാകിസ്താനെതിരെ ആഞ്ഞടിക്കാന്‍ നരേന്ദ്ര മോദി; കശ്മീരില്‍ നിര്‍ണായക നീക്കം ഉടന്‍, കൂട്ട നിരോധന സാധ്യത
ന്യൂഡല്‍ഹി: രാജ്യത്ത് പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു ജമ്മു കശ്മീര്‍. 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി ഈ പദവി എടുത്തുകളഞ്ഞു. അതിന് തൊട്ടുമുമ്പുള്ള സര്‍ക്കാര്‍ നീക്കമെല്ലാം അതീവ രഹസ്യമായിരുന്നു. ഒരുപക്ഷേ, ഇവ നേരത്തെ ചോര്‍ന്നിരുന്നെങ്കില്‍ വലിയ പ്രതിഷേധത്തിന് കാരണമായേനെ. എന്നാല്‍ അതീവ രഹസ്യമായി സൈനികരെ വിന്യസിച്ച്, നേതാക്കളെ വീട്ടുതടങ്കലിലാക്കി കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ ഈ നടപടി ഏറെ സഹായിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കശ്മീരില്‍ മറ്റൊരു നീക്കത്തിന് കേന്ദ്രം ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

കശ്മീരിലെ നിരവധി സംഘടകളുടെ കൂട്ടായ്മയാണ് ഹുറിയത്ത് കോണ്‍ഫറന്‍സ്. 1993ല്‍ രൂപീകരിക്കപ്പെട്ട ഈ കൂട്ടായ്മയില്‍ 26 സംഘടനകളാണുണ്ടായിരുന്നത്. പാകിസ്താന്‍ അനുകൂലമായതും നിരോധിക്കപ്പെട്ടതുമായ സംഘടനകളെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഹുറിയത്ത് കോണ്‍ഫറന്‍സിനെതിരെ ശക്തമായ നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയിലാണ് എന്നാണ് വിവരം.

ഹുറിയത്ത് കോണ്‍ഫറന്‍സിനെ വൈകാതെ നിരോധിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയന്‍ നിയമം (യുഎപിഎ) പ്രകാരം നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഹുറിയത്ത് കോണ്‍ഫറന്‍സിന് പാകിസ്താനില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

പാകിസ്താനിലെ ചില സ്ഥാപനങ്ങളുടെ സഹായത്തോടെ കശ്മീരിലെ വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് സീറ്റ് ലഭിച്ചുവെന്ന് അടുത്തിടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള സംഘടനകള്‍ വഴിയാണ് ഇതിന് പണം ശേഖരിച്ചതെന്നാണ് തെളിഞ്ഞത്. ഇങ്ങനെ ശേഖരിക്കുന്ന പണം കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നുണ്ടത്രെ.

യുഎപിഎയിലെ സെക്ഷന്‍ 3(1) പ്രകാരമാണ് കേന്ദ്രം നടപടിയെടുക്കുക എന്നാണ് വിവരം. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന് കേന്ദ്ര സര്‍ക്കാരിന് തോന്നിയാല്‍ സംഘടനകള്‍ക്കെതിരെ ഈ വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ സാധിക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

ജമാഅത്തെ ഇസ്ലാമി, ജെകെഎല്‍എഫ്, ദുക്തതരാനെ മില്ലത്ത് തുടങ്ങി 26 സംഘടനകളാണ് ഹുറിയത്ത് കോണ്‍ഫരന്‍സില്‍ ആദ്യമുണ്ടായിരുന്നത്. 1993 ല്‍ രൂപീകരിച്ച ഈ സംഘം 2005ല്‍ രണ്ടായി പിരിഞ്ഞു. സയ്യിദ് അലിഷാ ഗിലാനിയുടെയും മിര്‍വായീസ് ഉമര്‍ ഫാറൂഖിന്റെയും നേതൃത്വത്തില്‍ രണ്ടായി പ്രവര്‍ത്തനം. മിര്‍വായീസിന്റെ അവാമി ആക്ഷന്‍ കമ്മിറ്റി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയവരെല്ലാം ഹുറിയത്തിലുണ്ടായിരുന്നു.

കര്‍കശ നിലപാടുള്ള വ്യക്തിയാണ് സയ്യിദ് അലിഷാ ഗിലാനി. ഹുറിയത്തില്‍പ്പെട്ട രണ്ടു സംഘടനകളെ 2019ല്‍ കേന്ദ്രം നിരോധിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയെയും ജെകെഎല്‍എഫിനെയും. എന്നാല്‍ തീവ്രവാദികള്‍ക്ക് പണം എത്തിക്കുന്നതില്‍ ഹുറിയത്തിലെ ചിലര്‍ക്ക് പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിയമവിരുദ്ധമായി ഇവര്‍ സ്വീകരിക്കുന്ന പണം കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തല്‍.
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

ഹുറിയത്ത് കോണ്‍ഫറന്‍സിലെ ചില സംഘടനകള്‍ക്കെതിരെ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ട്. സംഘത്തിലെ പല നേതാക്കളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യാസീന്‍ മാലിക്, ആസിയ ആന്ദറാബി, മസാറത്ത് ആലം തുടങ്ങിയ നേതാക്കള്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിച്ചു എന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications