ഹൈദരാബാദ് കൂട്ട ബലാൽസംഘക്കേസ്; പ്രതികളെ മുതിർന്നവരായി കണക്കാക്കണമെന്ന് പോലീസ്
ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ വെച്ച് കൂട്ടബലാൽസംഘം ചെയ്ത കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തി ആകാത്തതിന്റെ പേരിൽ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകരുത് എന്ന അഭിപ്രായമാണ് പോലീസിന്. ഇതിനായി പ്രതികളെ മുതിർന്നവരായി വിചാരണ ചെയ്യാനുള്ള നിയമ സഹായങ്ങൾ പോലീസ് തേടും.
16-18 വയസ് പ്രായമുള്ള പ്രതികൾക്ക് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 2015-ലെ ഭേദഗതിക്ക് അനുവദനീയമാണ്. ഇതിലൂടെ അവരെ മുതിർന്നവരായി കണക്കാക്കിയാൽ ഇത്തരം കുറ്റങ്ങൾക്ക് ഏറ്റവും കുറഞ്ഞത് ഏഴ് വർഷം വരെ തടവ് ലഭിക്കും. ഇവർക്കെതിരെ ഈ ഭേദഗതി ഉപയോ ഗിച്ചില്ലെങ്കിൽ പ്രായപൂർത്തി ആകാത്തവർക്ക് മൂന്ന് വർഷം മാത്രമേ തടവ് ശിക്ഷ ലഭിക്കു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പോലീസ് ഇത് കോടതിയിൽ ആവശ്യപ്പെടുമെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദ് പറഞ്ഞു. മാനസികവും ശാരീരികവുമായ ശേഷി, അനന്തരഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങൾ എന്നിവ പരി ഗണിച്ച് പ്രായപൂർത്തിയാകാത്തവരെ മുതിർന്നവരെപ്പോലെ പരിഗണിക്കാൻ ഈ ഭേദ ഗതി സഹായിക്കും.

ഈ കേസിലെ പ്രായപൂർത്തിയാകാത്ത അഞ്ച് പേരും 16 നും 18 നും ഇടയിൽ പ്രായമുള്ളവരാണ്. അവരിൽ ഒരാൾക്ക് 18 വയസ് പൂർത്തിയാകാൻ വെറും ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. പ്രതികളിൽ മൂന്ന് പേർ ശക്തമായ രാഷ്ട്രീയ പശ്ചാത്തലം ഉള്ളവരാണ്. പ്രതികളിൽ അഞ്ച് പേരാണ് പെൺകുട്ടയെ ബലാൽസംഘം ചെയതത്. പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാലാണ് ആറാമനെതിരെ കേസെടുത്തതെന്നും പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ നിയമത്തിന്റെ കർശനമായ വകുപ്പുകൾ പ്രയോഗിച്ചിട്ടുണ്ടെന്നും ശിക്ഷ ജീവപര്യന്തമോ മരണമോ ആയേക്കാമെന്നും കമ്മീഷ്ണർ നേരത്തെ പറഞ്ഞിരുന്നു.
'ഞങ്ങളുടെ മെഗാസ്റ്റാറിനെ ഫോട്ടോഗ്രാഫറാക്കി അല്ലേ', അതിഥി രവിയുടെ ചിത്രങ്ങള്‍ വൈറല്‍
മെയ് 28 ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ഒരു പബ്ബിൽ വെച്ച് നടന്ന പാർട്ടിയിലാണ് പെൺകുട്ടിയും സംഘവും കണ്ടുമുട്ടിയത്. ശേഷം പാർട്ടി കഴിഞ്ഞ വീട്ടിലേക്ക് പോകവെയാണ് ഈ സംഘം പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതികൾ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലും വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതികളിൽ രാഷ്ട്രീയ സ്വാധീനമുള്ളയാൾ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ എംഎൽഎയുടെ മകനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് പ്രവേശനം നൽകിയതിനാൽ പബ്ബിനെതിരെയും കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications