Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ജനപ്രിയ നേതാവ്, പ്രധാനമന്ത്രിയാവാന്‍ ആഗ്രഹമുണ്ടെങ്കില്‍ പിന്തുണയ്ക്കുമെന്ന് സഞ്ജയ് റാവത്ത്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത്. ഇന്ത്യ സഖ്യത്തില്‍ അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഉറപ്പായും രാഹുലിനെ പിന്തുണയ്ക്കുമെന്നും, പ്രധാനമന്ത്രിയാക്കാന്‍ സഹായിക്കുമെന്നും റാവത്ത് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്നായിരുന്നു ശിവസേന നേതാവിന്റെ പരാമര്‍ശം.

രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍, ഞങ്ങള്‍ എന്തിന് അദ്ദേഹത്തെ എതിര്‍ക്കണം. നിരവധി തവണ അദ്ദേഹം ഒരു ദേശീയ നേതാവാണെന്ന് തെളിയിച്ച് കഴിഞ്ഞതാണ്. രാജ്യത്തെ പ്രശസ്തരായ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ജനപ്രീതിയിലും മുന്നിലാണെന്നും റാവത്ത് പറഞ്ഞു.

sanjay raut rahul gandhi

രാഹുല്‍ ഗാന്ധിയെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആവശ്യമാണ്. അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടാണ്. സഖ്യത്തില്‍ രാഹുലിനെതിരെ ഒരു വികാരവുമില്ല. അദ്ദേഹത്തെ ആരും എതിര്‍ക്കുന്നുമില്ലെന്നും റാവത്ത് പറയുന്നു. തിരഞ്ഞെടുപ്പ് തുടങ്ങുമ്പോള്‍ ഇന്ത്യ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിരുന്നില്ല.

സഖ്യം മത്സരിച്ചത് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനാണ്. ബിജെപിയുടെ ഏകാധിപത്യ നയങ്ങള്‍ക്കെതിരെയായിരുന്നു പോരാട്ടം. അത് ജനങ്ങള്‍ അംഗീകരിച്ചാണ് ഞങ്ങള്‍ക്ക് വോട്ട് ചെയ്തത്. നരേന്ദ്ര മോദിയും അമിത് ഷായും പരാജയം സമ്മതിക്കണമെന്നും റാവത്ത് പറഞ്ഞു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും റാവത്ത് പരിഹസിച്ചു. ബിജെപിയുടെ ദൗര്‍ബല്യത്തെ പിന്തുണയ്ക്കുന്ന രണ്ട് തൂണുകളാണ് ഇരുവരുമെന്നായിരുന്നു പരിഹാസം. ഈ സര്‍ക്കാരിന് ഇരുവശത്തുമായി രണ്ട് തൂണുകളുടെ പിന്തുണയുണ്ട്. ഏത് സമയത്തും ഇവര്‍ തകര്‍ന്ന് തരിപ്പണമാകും.

മോദിക്ക് ജനങ്ങളുടെ ബഹുമാനം നഷ്ടമായിരിക്കുകയാണ്. മോദി ബ്രാന്‍ഡ് ആകെ ഇല്ലാതായിരിക്കുകയാണ്. അദ്ദേഹത്തെ പോലൊരു പ്രധാനമന്ത്രിയെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും റാവത്ത് പറഞ്ഞു. ഇന്ത്യ സഖ്യം നിതീഷ് കുമാറിനെയും നായിഡുവിനെയും പിന്തുണയ്ക്കും. ഇരുവരും മുമ്പ് ജനാധിപത്യത്തെ പിന്തുണച്ചവരാണെന്നും റാവത്ത് പറഞ്ഞു.

ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയിട്ടേയില്ല. ജനവിധി അവര്‍ക്ക് എതിരാണ്. നിതീഷും ചന്ദ്രബാബു നായിഡുവും ജനാധിപത്യ വഴിയില്‍ പോവുകയും, ഏകാധിപത്യത്തെ തള്ളുകയും ചെയ്താല്‍ ഇവര്‍ എന്തു ചെയ്യും. നായിഡുവോ നിതീഷോ ഒരിക്കലും ഏകാധിപത്യപരമായി പെരുമാറിയിട്ടില്ല. അവര്‍ ജനാധിപത്യത്തെ പിന്തുണച്ചവരാണ്. അവരൊരിക്കലും ഏകാധിപത്യത്തെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും റാവത്ത് പറഞ്ഞു.

അതേസമയം ചന്ദ്രബാബു നായിഡുവും നിതീഷും എന്‍ഡിഎയ്‌ക്കൊപ്പമാണ് ഇന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും വലിയ ആവശ്യങ്ങള്‍ ബിജെപിക്ക് മുന്നില്‍ വെക്കാനിരിക്കുകയാണ്. സ്പീക്കര്‍ സ്ഥാനം അടക്കം ടിഡിപി ആവശ്യപ്പെട്ടേക്കും. നിതീഷ് കുമാര്‍ നാല് കേന്ദ്ര മന്ത്രി സ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+