പ്രതിഷേധം തമിഴ്‌നാട്ടിലും; ബീഫ് ഫെസ്റ്റിവല്‍ നടത്തി ഐഐടി വിദ്യാര്‍ഥികള്‍

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: കന്നുകാലികളെ അറുക്കുവാനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഐഐടി ചെന്നൈയിലെ വിദ്യാര്‍ഥികളും. കേരളത്തിലങ്ങോളമിങ്ങോളം യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴാണ് ചെന്നൈയിലെ വിദ്യാര്‍ഥികളും ശ്രദ്ധാകേന്ദ്രമാകുന്നത്.

ഐഐടി മദ്രാസിലെ വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ ബീഫ് ഫെസ്റ്റ് നടത്തിയാണ് പ്രതിഷേധിച്ചത്. 70-80 വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പുറത്തുനിന്നും ബീഫ് കൊണ്ടുവന്നശേഷം കാമ്പസില്‍ വിതരണം ചെയ്യുകയായിരുന്നു. ബീഫ് ഫെസ്റ്റുകള്‍ കേരളത്തില്‍ സജീവമാണെങ്കിലും കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്നത് അപൂര്‍വമാണ്.

iitmadras

ഇതുവരെ കഴിച്ചുകൊണ്ടിരുന്ന ഒരു ഭക്ഷണം പെട്ടെന്ന് വിലക്കുന്നത് ശരിയല്ലെന്നും അത് തെരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നത് ജനാധിപത്യത്തിന് വിരുദ്ധമാണെന്നും പരിപാടിയില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ഥി പറഞ്ഞു. വിദ്യാര്‍ഥികളെല്ലാം ചേര്‍ന്നാണ് ഇത്തരമൊരു പരിപാടി തയ്യാറാക്കിയത്. വിഷയത്തില്‍ വിദ്യാര്‍ഥികളെല്ലാം ഒറ്റക്കെട്ടാണെന്നും ഇവര്‍ പറഞ്ഞു.

സംഭവത്തില്‍ ഐഐടി അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനെതിരെ ചിലര്‍ ഫേസ്ബുക്കില്‍ പ്രചരണം നടത്തിയതൊഴികെ കാര്യമായ എതിര്‍പ്പുകളും നേരിടേണ്ടിവന്നില്ല.

English summary
Students at IIT-Madras hold beef festival to protest cattle slaughter ban
Please Wait while comments are loading...