കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പരാമർശം; ബാബാ രാംദേവിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ഡോക്ടർമാർ, ഒരു നിബന്ധന...

സംവാദത്തിനുള്ള സമയവും തീയതിയും ബാബാ രാംദേവിന് തന്നെ നിശ്ചയിക്കാമെന്നും ഐഎംഎ അറിയിച്ചു

Google Oneindia Malayalam News

ന്യൂഡൽഹി: അലോപ്പതിക്കെതിരെയും ഡോക്ടർമാർക്കെതിരെയും അപകീർത്തിപ്പെടുത്തുന്ന വിവാദ പരാമർശം നടത്തിയ ബാബാ രാംദേവിനെ സംവാദത്തിന് വെല്ലുവിളിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മാധ്യമങ്ങളുടെ സാനിധ്യത്തിൽ തുറന്ന സംവാദത്തിനാണ് ഐഎംഎ ഉത്തരാഖണ്ഡ് ഘടകം ബാബാ രാംദേവിനെയും പതഞ്ജലി യോഗപീഠത്തിലെ ആയുർവേദ ആചാര്യന്മാരെയും വെല്ലുവിളിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടി ഐഎംഎ ഉത്തരാഖണ്ഡ് അധ്യക്ഷൻ ഡോ അജയ് ഖന്ന ബാബാ രാംദേവിന് കത്തയച്ചു.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

"ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഒരു സംഘം ഡോക്ടർമാരുമായി തുറന്ന സംവാദത്തിന് പതഞ്ജലി യോഗ്പീത്തിൽ നിന്ന് യോഗ്യതയുള്ളതും കൃത്യമായി രജിസ്റ്റർ ചെയ്തതുമായ ആയുർവേദാചാര്യരുടെ ഒരു ടീമിനെ രൂപീകരിക്കാൻ അഭ്യർത്ഥിക്കുന്നു. ഈ വൺ-ടു-വൺ പാനൽ ചർച്ച ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും റെക്കോർഡുചെയ്യുകയും ചെയ്യും," കത്തിൽ പറയുന്നു.

Baba Ramdev

അതേസമയം ബാബാ രാംദേവിനും അദ്ദേഹത്തിന്റെ അനുയായി ബാലകൃഷ്ണനും സംവാദത്തിന്റെ ഭാഗമാകാമെങ്കിലും കാണികൾ മാത്രമായിരിക്കണമെന്നും ഐഎംഎ പറഞ്ഞു. കാരണം അവരുടെ യോഗ്യത വ്യക്തമാക്കുന്ന രേഖകളൊന്നും ഐഎംഎയ്ക്ക് ലഭിച്ചട്ടില്ലെന്നും അവർ വ്യക്തമാക്കി. സംവാദത്തിനുള്ള സമയവും തീയതിയും ബാബാ രാംദേവിന് തന്നെ നിശ്ചയിക്കാമെന്നും ഐഎംഎ അറിയിച്ചു.

ബാബാ രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കോവിഡ് -19 രോഗത്തിനെതിരായ അലോപ്പതി മരുന്നുകളുടെയും വാക്സിനുകളുടെയും ഫലപ്രാപ്തിയെ ചോദ്യം ചെയ്ത ബാബാ രാംദേവിനെതിരെ രാജ്യദ്രോഹ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നാണ് ഐഎംഎയുടെ ആവശ്യം. രാംദേവിനെതിരെ മാനനഷ്ട നോട്ടീസും ഐഎംഎ ഉത്തരാഖണ്ഡ് ഘടകം അയച്ചിട്ടുണ്ട്.

അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്ന ബാബാ രാംദേവിന്റെ പ്രസ്താവനയാണ് വിവാദത്തിന് തുടക്കം. എന്നാൽ സംഭവം വിവാദമായതോടെ കേന്ദ്ര ആരോഗ്യ മന്ത്രിയടക്കം ബാബാ രാംദേവിന്റെ പ്രസ്താവന ശരിയല്ലെന്ന നിരീക്ഷണം നടത്തിയിരുന്നു.

നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Baba Ramdev dares authorities amid row over allopathy remarks

English summary
IMA Uttarakhand challenged Baba Ramdev for open debate on his controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X