കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഞ്ചില്‍ ജാതിപ്പേര്.. എസ്‌സിഎസ്ടി ഒബിസി.... പോലീസ് റിക്രൂട്ട്‌മെന്റിലും ജാതീയത!! വിവാദം കത്തുന്നു!!

മധ്യപ്രദേശില്‍ പോലീസ് പരീക്ഷാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതിപ്പേര്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ വന്‍ വിവാദം ഉണ്ടായിരിക്കുകയാണ്. അതും പോലീസ് റിക്രൂട്ട്‌മെന്റില്‍. മെഡിക്കല്‍ ടെസ്റ്റില്‍ മത്സരാര്‍ത്ഥികളെ ജാതിപ്പേര് നെഞ്ചില്‍ എഴുതിയാണ് പങ്കെടുപ്പിക്കുന്നത്. അതും പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്കാണ് നെഞ്ചില്‍ ജാതിപ്പേര് എഴുത്തിയിരിക്കുന്നത്. എസ്‌സി എസ്ടി, ഒബിസി വിഭാഗങ്ങളുടെ നെഞ്ചിലാണ് ഇത്തരം ജാതിപ്പേര് എഴുതി വെച്ചിരിക്കുന്നത്. സംഭവം വന്‍ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. പോലീസിലും ജാതീയത എന്ന ആരോപണം ഇതിലൂടെ ഉയര്‍ന്നിട്ടുണ്ട്.

1

മധ്യപ്രദേശിലെ ധറില്‍ പോലീസ് കോണ്‍സ്റ്റബില്‍ പരീക്ഷയ്ക്കായി വന്നവര്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരാള്‍ പോലും പരാതിപ്പെട്ടിട്ടില്ല. 206 പരീക്ഷാര്‍ത്ഥികളാണ് ടെസ്റ്റിനായി എത്തിയത്. ധറിലെ ജില്ലാ ആശുപത്രിയില്‍ വച്ചായിരുന്നു മെഡിക്കല്‍ ടെസ്റ്റ്. ഇവിടെയുള്ള വരിയില്‍ ജാതി തരം തിരിച്ചാണ് പോലീസ് പരീക്ഷാര്‍ത്ഥികളെ നിര്‍ത്തിയത്. ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈ രീതിയില്‍ തരം തിരിച്ചതെന്നായിരുന്നു പോലീസിന്റെ വാദം. പിന്നോക്ക വിഭാഗത്തിന് സംവരണം ഉള്ളതിനാല്‍ മാനദണ്ഡങ്ങളില്‍ മാറ്റമുണ്ട്. ഇത് ആശുപത്രിയില്‍ ഉള്ളവര്‍ക്ക് തിരിച്ചറിയുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ആരാണ് ഇത്തരമൊരു നടപടിക്ക് ഉത്തരവിട്ടതെന്ന് ഇപ്പോഴും പോലീസ് വ്യക്താക്കിയിട്ടില്ല.

2

ജനറല്‍ കാറ്റഗറിയില്‍ 168 സെന്റി മീറ്ററും സംവരണ കാറ്റഗറിയില്‍ 165 സെന്റി മീറ്ററുമാണ് ഉയരം വേണ്ടത്. ഇതിന് വേണ്ടിയാണ് തരംതിരിച്ചതെന്നും ആരോപണമുണ്ട്. അതേസമയം സംഭവം വിവാദമായതോടെ ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗുരുതരമായ വീഴ്ച്ചയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന് ഇതോടെ തെളിഞ്ഞെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ ജാതീയത കൊണ്ടല്ലെന്നും പിന്നോക്ക വിഭാഗത്തിന് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ കൃത്യമായി ലഭിക്കണമെന്നാണ് ഇത് കൊണ്ട് ഉദ്ദേശിച്ചതെന്ന് ഡിജിപി റിഷി കുമാര്‍ ശുക്ല പറയുന്നു.

നാരദന്‍ ഗൂഗിളാണ്, മാധ്യമപ്രവര്‍ത്തകനാണ്, ബിജെപിയെ കൊണ്ട് രക്ഷയില്ല, രൂപാനിയുടെ മണ്ടത്തരങ്ങള്‍!!നാരദന്‍ ഗൂഗിളാണ്, മാധ്യമപ്രവര്‍ത്തകനാണ്, ബിജെപിയെ കൊണ്ട് രക്ഷയില്ല, രൂപാനിയുടെ മണ്ടത്തരങ്ങള്‍!!

ത്രിപുര മുഖ്യമന്ത്രിയെകൊണ്ട് പൊറുതിമുട്ടി ബിജെപി, അവസാനം മോദി നേരിട്ടിടപെട്ടു, ബിപ്ലബിന് രക്ഷയില്ല!ത്രിപുര മുഖ്യമന്ത്രിയെകൊണ്ട് പൊറുതിമുട്ടി ബിജെപി, അവസാനം മോദി നേരിട്ടിടപെട്ടു, ബിപ്ലബിന് രക്ഷയില്ല!

English summary
In Madhya Pradesh Candidates Marked SC ST During Medical Exam For Police Recruitment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X