Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ യുദ്ധത്തിന് തന്നെയോ? അതിര്‍ത്തിയില്‍ കനത്ത വെടിവെപ്പ്

ജമ്മു: ഇന്ത്യ പാക് അതിര്‍ത്തിയില്‍ കനത്ത വെടിവയ്പ്പ് തുടരുന്നു. ജമ്മുവിലെ നിയന്ത്രണ രേഖയ്ക്കരികിലാണ് വെടിവയ്പ്പ്. പാകിസ്താന്‍ പ്രകോപനമൊന്നും കൂടാതെ വെടിനിര്‍ത്തല ലംഘിച്ചതോടെ ഇന്ത്യയും തിരിച്ചടിയ്ക്കുകയായിരുന്നു. അര്‍ധരാത്രിയോടെയാണ് പാകിസ്താന്‍ സൈന്യം വെടിവയ്പ്പ് നടത്തിയതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് വ്യക്തമാക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തി പ്രദേശങ്ങൡ പാക് പ്രകോപനം ഉണ്ടാകുന്നത്. ഒട്ടേറെ ഗ്രാമീണര്‍ക്കാണ് പാക് വെടിവയ്പ്പില്‍ പരിക്കേറ്റത്. ഒട്ടേറെ തവണ വെടിനിര്‍ത്തല്‍ ലംഘിച്ച പാകിസ്താന്‍ ചെറിയ ഒട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ക്കുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നതായാണ് വിവരം.

യുപിഎ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി പാക് പ്രകോപനങ്ങളോട് അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുന്ന മോദി സര്‍ക്കാരിന്റെ നിലപാട് മറ്റൊരു ഇന്ത്യ-പാക് യുദ്ധത്തിലേയ്ക്ക് കാര്യങ്ങളെ കൊണ്ടെത്തിയ്ക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

പ്രകോപനം

പ്രകോപനം

അതിര്‍ത്തിയിടെ പാക് പ്രകോപനം ആശങ്കാജനകമായ അവസ്ഥയിലേയ്ക്ക് എത്തിയിട്ടുണ്ട്. പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയുമായി യുദ്ധത്തിലേര്‍പ്പെടുന്നതാണോ എന്നും സംശയിക്കേണ്ടിയിരിയ്ക്കുന്നു

വെടിനിര്‍ത്തല്‍

വെടിനിര്‍ത്തല്‍

നിയന്ത്രണ രേഖയില്‍ ഒട്ടേറെ തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. സാധാരണക്കാരായ ഒട്ടേറെ ഗ്രാമീണര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്

ഇങ്ങനെ

ഇങ്ങനെ

ചൈനീസ് നിര്‍മ്മിതമായ ഒരു ആളില്ലാ വിമാനം അതിര്‍ത്തിയില്‍ പാക്് സൈന്യം വെടിവച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ ചാരവിമാനമാണെന്നാണ് പാക് ആരോപണം. അതേ സമയം പാകിസ്താന്‍ പൊലീസിന്റെ വിമാനമാണെന്നാണ് ഇന്ത്യയുടെ ഭാഷ്യം

മോദി

മോദി

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പലപ്പോഴും അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായിട്ടുണ്ട്. പ്രകോപനങ്ങളോട് അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് ഇന്ത്യ

 സഹതാപം

സഹതാപം

ഇന്ത്യയുമായി യുദ്ധത്തിലേര്‍പ്പെട്ട് ലോകരാജ്യങ്ങളുടെ സഹതാപം പിടിച്ച് പറ്റാനും പാകിസ്താന്‍ ശ്രമിച്ചേക്കും. ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളില്‍ പാകിസ്താന്‍ അസ്വസ്ഥമാണ്

തിരിച്ചടി

തിരിച്ചടി

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ക്കുള്ള തിരിച്ചടിയായാണ് വെടിവയ്പ്പ് നിരീക്ഷിയ്ക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+