നിരീശ്വരവാദിക്കൊപ്പം ഗണപതിയും ആട്ടിറച്ചി കഴിച്ചു; വിവാദമായി പരസ്യം, മതവികാരം വ്രണപ്പെട്ടു! വീഡിയോ

  • Posted By: Akshay
Subscribe to Oneindia Malayalam

ദില്ലി: ഗണപതി മാംസാഹാരം കഴിക്കുന്ന പരസ്യം വിവാദമാകുന്നു. ഇറച്ചി വ്യവസായ ഗ്രൂപ്പായ മീറ്റ് ആന്റ് ലൈവ്‌സ്റ്റോക് ഓസ്ട്രേലിയുടെ പരസ്യത്തിലാണ് ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. വിവാദ പരസ്യത്തിനെതിരെ ഇന്ത്യ രംഗത്ത് വന്നു. ഇന്ത്യ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഔദ്യോഗികമായി പരാതി നല്‍കി.

ഹിന്ദു മതാചാരപ്രകാരം ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് വിശ്വസം. പരസ്യം ഹിന്ദു വിശ്വാസത്തിന് വിരുദ്ധമാണെന്നും അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്. യേശു ക്രിസ്തു, ഗണപതി, അഫ്രോഡൈറ്റ്, സിയൂസ്, ബുദ്ധന്‍, മോസസ്, സയന്റോളജി സ്ഥാപകന്‍ എല്‍ റോണ്‍ ഹബ്ബാര്‍ഡ് തുടങ്ങിയ നാനമതവിഭാഗങ്ങളിലെ ദൈവസങ്കല്‍പങ്ങളും നിരീശ്വരവാദിയായ യുവതിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മതവികാരത്തെ വ്രണപ്പെടുത്തുന്നു

മതവികാരത്തെ വ്രണപ്പെടുത്തുന്നു

ഒരുവിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് പരസ്യമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

പരാതിയുമായി ഇന്ത്യൻ‌ എംബസി

പരാതിയുമായി ഇന്ത്യൻ‌ എംബസി

കാന്‍ബറയിലെ ഇന്ത്യന്‍ എംബസിയാണ് ഇതുസംബന്ധിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് പരാതി നല്‍കിയിരിക്കുന്നത്.

എല്ലാവരെയും ആവശ്യമുണ്ട്

എല്ലാവരെയും ആവശ്യമുണ്ട്

ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ഏറ്റവുമധികം വളര്‍ച്ച നേടുന്ന വിഭാഗത്തിലാണ് താന്‍ ഉള്‍പ്പെടുന്നതെന്ന് നിരീശ്വരവാദിയായ യുവതി അഭിമാനത്തോടെ പറയുമ്പോള്‍, നമുക്ക് നല്ലൊരു മാര്‍ക്കറ്റിങ് ടീമിനെ ആവശ്യമുണ്ടെന്ന് ഗണപതി പരസ്യത്തിൽ പറയുന്നു.

പ്രവാചകൻ മുഹമ്മദും പരസ്യത്തിൽ

പ്രവാചകൻ മുഹമ്മദും പരസ്യത്തിൽ

ഒരു ഡേ കെയര്‍ സെന്റ്‌റില്‍ നിന്ന് ഒരു കുട്ടിയെ കൊണ്ടുവരേണ്ടതുണ്ടെന്നും അതിനാല്‍ തനിക്ക് വിരുന്നില്‍ പങ്കെടുക്കാനാവില്ലെന്നും ഫോണില്‍ വിളിച്ചറിയിക്കുന്ന പ്രവാചകന്‍ മുഹമ്മദും പരസ്യത്തിലുണ്ട്.

വീഞ്ഞ് വെള്ളമാക്കുന്ന യേശു

അത്ഭുത പ്രവൃത്തി തിരിച്ച് ചെയ്യുന്ന യേശുവിനെയാണ് പരസ്യത്തില്‍ കാണാന്‍ കഴിയുന്നത്. ഒപ്പമുള്ള ദേവിക്ക് സുരക്ഷിതയായി ഡ്രൈവ് ചെയ്തുന്നതിനായി വീഞ്ഞിനെ വെള്ളമാക്കുന്ന യേശുവാണ് പരസ്യത്തിലുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
India has lodged an official complaint over an Australian advertisement that features Hindu god Ganesha and other religious icons endorsing lamb.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്