വൈദ്യുതി വിതരണത്തില്‍ ഇന്ത്യയുടെ നില മെച്ചപ്പെട്ടു!! ലോകത്ത് 26ാം സ്ഥാനത്തെന്ന് പീയൂഷ് ഗോയൽ

  • Written By:
Subscribe to Oneindia Malayalam

ലണ്ടൻ: ലോകത്ത് വൈദ്യുതി ലഭ്യമാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ 26ാം സ്ഥാനത്ത്. ലോകബാങ്കിൻറെ ഇലക്ട്രിസിറ്റി ആക്സസിബിലിറ്റി റാങ്കിൽ 2014ൽ 99ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് 26ാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഊർജ്ജമന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

99ാം സ്ഥാനത്തുനിന്ന് 26ാം സ്ഥാനത്തെത്തിയത് തികച്ചും ആശ്വാസകരമായ കാര്യമാണെന്നും രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിയ്ക്കാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്ത തനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും സംതൃപ്തി നല്‍കിയെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി. കുറഞ്ഞ ചിലവിൽ വൈദ്യുതി ലഭ്യമാക്കുക എന്ന കടമ്പയും എളുപ്പത്തിൽ മറികടക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. യഥാര്‍ത്ഥ ലക്ഷ്യം പൂർത്തീകരിക്കാൻ രണ്ട് വര്‍ഷം കൂടി അവശേഷിക്കുന്നുണ്ടെന്നും 2019ഓടെ എല്ലാം പൂർത്തീകരിക്കാൻ കഴിയുമെന്നും ഇതോടെ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള ശ്രമം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

power

വൈദ്യുതിയ്ക്ക് വേണ്ടി അപേക്ഷ നല്‍കുന്നവർക്ക് 24 മണിക്കൂറിനുള്ളില്‍ വൈദ്യുതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തവർക്ക് ഒരാഴ്ചക്കുള്ളിലും കണക്ഷൻ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മെയ് 11ന് വിയന്ന ഫോറത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ 13,000 ഗ്രാമങ്ങളിലെ വൈദ്യുതീകരണ പ്രക്രിയ 1000 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

English summary
India has climbed up to twenty sixth position in World Bank's electricity accessibility ranking in the current year from 99th spot in 2014, Power Minister Piyush Goyal has said.
Please Wait while comments are loading...