പരീക്ഷണം നടത്തില്ല, പക്ഷേ ആണവായുധങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള കരാറിന് ഇന്ത്യയില്ല

Subscribe to Oneindia Malayalam

ജനീവ: ആണവായുധങ്ങല്‍ ഒഴിവാക്കിക്കൊണ്ടുള്ള ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെയ്ക്കാനില്ലെന്ന് ഇന്ത്യ. യുഎന്‍ പൊതുസഭയില്‍ ആലോചനാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അമന്‍ദീപ് സിങ് ഗില്ലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തില്ല എന്ന നിലപാടില്‍ രാജ്യാന്തര സമൂഹത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അമന്‍ദീപ് സിങ് ഗില്‍ പറഞ്ഞു.

ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാം, അണ്‍ലോക്ക് ചെയ്യാം... വളരെ എളുപ്പം, ഇതാണ് ചെയ്യേണ്ടത്...

ആണവ നിര്‍വ്യാപന കരാറില്‍ നിലവില്‍ ഇന്ത്യ അംഗമല്ല. എങ്കിലും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ആണവനിര്‍വ്യാപനമെന്ന ലക്ഷ്യത്തോടെ രാജ്യാന്തര തലത്തില്‍ നടക്കുന്ന എല്ലാ നീക്കങ്ങളെയും ശക്തിപ്പെടുത്താന്‍ എന്നും ഇന്ത്യ ഒപ്പമുണ്ടാകുമെന്നും അമന്‍ദീപ് സിങ് ഗില്‍ വ്യക്തമാക്കി.

nuclear-power-plant

പാകിസ്താനെ വിമര്‍ശിക്കാനും അമന്‍ദീപ് സിങ് ഗില്‍ മറന്നില്ല. പാകിസ്താന്‍ ഇന്ത്യക്കെതിരെ നിരന്തരം ആണവാക്രമണ ഭീഷണികള്‍ ഉന്നയിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

English summary
India rules out joining NPT as non-nuclear weapon state

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്