മാനസികാരോഗ്യ കേന്ദ്രത്തിൽ ആറുമാസം, നാവിക സേനയിൽ നിന്ന് പുറത്ത് ,ട്രാന്‍സ്ജന്‍ഡറിന്റെ വെളിപ്പെടുത്തൽ

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ദില്ലി: സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ നാവികനെ സേനയിൽ നിന്ന് പുറത്താക്കി. വിശാഖ പട്ടം ഓഫീസ് ജീവനക്കാരനായ മനീഷ് ഗിരിയെന്ന ആളെയാണ് പുറത്താക്കിയത്.

ടൊവിനോ 'തരംഗം' ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു! ദയനീയം പത്ത് ദിവസത്തെ കളക്ഷന്‍...

കഴിഞ്ഞ ആഗസ്റ്റിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഗിര പെണ്ണായത്. ശസ്ത്രക്രീയയ്ക്ക് വേണ്ടി ഇയാൾ അവധിയെടുത്തിരുന്നു. സർവീസ് ചട്ടം പാലിക്കാത്തതിനെ തുടർന്നാണ് ഗിരിയെ സേനയിൽ നിന്ന് പുറത്താക്കിയതെന്നു നാവിക സേന വ്യത്തങ്ങൾ അറിയിച്ചു.

 ചട്ടലംഘനം

ചട്ടലംഘനം

സേനയിൽ ധരിപ്പിക്കാതെയാണ് ഗിരി ലിംഗമാറ്റ ശസ്ത്രക്രീയ നടത്തിയത്. സേനയിൽ പ്രവേശിക്കുമ്പോഴുള്ള ലിംഗത്തിൽ നിന്ന് മറ്റൊരു ലിംഗത്തിലേയ്ക്ക് മാറുന്നത് സേനയിൽ അറിയിച്ചിരുന്നില്ല. ഇതു ചട്ടലംഘനമാണ്. നിലവിലെ നിയമങ്ങളനുസരിച്ച് ലിംഗമാറ്റം നടത്തിയവർക്ക് ജോലിയിൽ തുടരാൻ കഴിയില്ല.

 മനീഷ് ഗിരിയിൽ നിന്ന് സാബിയിലേക്ക്

മനീഷ് ഗിരിയിൽ നിന്ന് സാബിയിലേക്ക്

ഏഴു വർഷം മുൻപാണ് മനീഷ് ഗിരി നാവിക സേനയിൽ ജോലി പ്രവേശിച്ചത്. നാലു വർഷത്തോളം ഐഎൻഎസിൽ എക്സിലയിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഈ സമയത്താണ് തന്റെ ഉള്ളിലുള്ള സ്ത്രീയെ തിരിച്ചറിഞ്ഞത്. തുടർന്ന് ലംഗമാറ്റ ശസ്ത്രക്രീയ നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് സാബിയെന്ന പേര് അനൗദ്യോഗികമായി സ്വീകരിച്ചു

 ശസ്ത്രക്രീയ രഹസ്യമാക്കി

ശസ്ത്രക്രീയ രഹസ്യമാക്കി

ഓഫീസ് രേഖകളിൽ പഴയ പേര് തന്നെയായിരുന്നു. ശസ്ത്രക്രീയ രഹസ്യമാക്കി സൂക്ഷിക്കുകയും സഹപ്രവർത്തകർക്കു ഒരു സംശയത്തിനു പോലും ഇട നൽകിയിരുന്നില്ല.

 ചതിച്ചത് യൂറിനറി ഇൻഫക്ഷൻ

ചതിച്ചത് യൂറിനറി ഇൻഫക്ഷൻ

മുത്രത്തില്‍ പഴുപ്പ് വന്നതിനെത്തുടര്‍ന്നുള്ള ചികിത്സയ്ക്കായി ഇവര്‍ക്കു തന്റെ ലിംഗമാറ്റം വെളിപ്പെടുത്തേണ്ടി വന്നു. ഇതോടെയാണ് സേന സത്യം അറിയുന്നതും തുടര്‍ന്ന് പുറത്താക്കല്‍ തീരുമാനമുണ്ടായതും. കുറഞ്ഞത് 15 വര്‍ഷത്തെ സേവനം ഇല്ലാത്തതിനാല്‍ ഇവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടാകില്ല.

സേനയിൽ നിന്ന് ക്രൂര പീഡനം

സേനയിൽ നിന്ന് ക്രൂര പീഡനം

സംഭവം പുറം ലോകമറിഞ്ഞതോടെ സേനയിൽ നിന്ന് ക്രൂരമായ പീഡനമാണ് ഉണ്ടായതെന്ന് സാബി പറയുന്നു.തന്റെ മേധാവി മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷന്മാരുടെ വാര്‍ഡില്‍ ആറുമാസത്തോളം നിര്‍ബന്ധിച്ച് ചികിത്സിപ്പിച്ചിരുന്നു. ആറു മാസത്തോളം തനിക്കു ജയില്‍ സമാന അനുഭവമാണു സേനയിലുണ്ടായത്. തന്റെ അവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും നീതി കിട്ടും വരെ പോരാടുമെന്നും സാബി പറഞ്ഞു.

സേനയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍

സേനയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍

ഇന്ത്യന്‍ സേന ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണ് ലിംഗമാറ്റ ശസ്ത്രക്രീയ. സേനയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡറാണ് മനീഷ് ഗിരിയെന്ന എന്ന സാബി

English summary
The Indian Navy has sacked Mahesh Giri, a transgender sailor, for breaching recruitment conditions and undergoing a sex change operation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്