കോംഗോയില്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോംഗോയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായി സേവനം അനുഷ്ടിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം. തദ്ദേശീയ സായുധ സംഘടനയായ മായി മായിയിലെ അംഗങ്ങളാണ് ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. സൈനികര്‍ തിരിച്ചടിച്ചതില്‍ രണ്ട് ആക്രമണകാരികള്‍ കൊല്ലപ്പെട്ടു.
റോഹിംഗ്യ: മ്യാന്‍മര്‍ സൈനിക ജനറല്‍മാരെ ബഹിഷ്‌ക്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍
വടക്കന്‍ കിവു പ്രവിശ്യയിലെ ലുബേറോ റോന്തുചുറ്റുകയായിരുന്ന സൈന്യത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മുപ്പതോളം പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. ഇവിടുത്തെ പലനഗരങ്ങളും നിയന്ത്രിക്കുന്നത് ആയുധവ്യാപാരസംഘങ്ങളാണ്. ഇവരെ നിയന്ത്രിക്കുന്നതിനായാണ് ഐക്യരാഷ്ട്ര സഭ വിവിധ രാജ്യങ്ങളില്‍ നിന്നും ദൗത്യസേനയെ നിയോഗിക്കുന്നത്.

indian

ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായി 2664 ഇന്ത്യന്‍ സൈനികര്‍ കോംഗോയിലുള്ളതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികര്‍ക്കുനേരെ ആക്രമണം അപൂര്‍വമായേ നടക്കാറുള്ളൂ. മുമ്പ് 2010 ലാണ് സമാധാനദൗത്യത്തിനു ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണമുണ്ടായത്. അന്ന് മൂന്ന് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ജനജീവിതം ഏറ്റവും ദുസ്സഹമായ രാജ്യങ്ങളിലൊന്നാണ് കോംഗോ. ആഭ്യന്തര സംഘര്‍ഷങ്ങള്‍മൂലം പ്രശ്നബാധിത മേഖലയില്‍ സാധാരണപൗരന്മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പട്രോളിങ് നടത്തുന്നത് ഐക്യരാഷ്ട്രസഭാ ദൗത്യ സേനാംഗങ്ങളാണ്.

English summary
Indian peacekeepers repulse major attack in Congo
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്