കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർ‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി; കൊവിഡ് വാക്സീനായി പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും അഭിനന്ദനം

Google Oneindia Malayalam News

ദില്ലി: രാജ്യം കർഷകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സൈനികരും കർഷകരും രാജ്യത്തിന്റെ നട്ടെല്ലാണും റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ എല്ലാ പൌരന്മാർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന രാഷ്ട്രപതി എല്ലാവരും ഭരണഘടന ഘടന അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും രാഷ്ട്രപതി രാജ്യത്തെ ഓർമിപ്പിച്ചു.

ദുബായ് ജെബൽ അലിയിൽ പുതിയ ക്ഷേത്രം; ദീപാവലിക്ക് വിശ്വാസികൾക്ക് തുറന്ന് നൽകുംദുബായ് ജെബൽ അലിയിൽ പുതിയ ക്ഷേത്രം; ദീപാവലിക്ക് വിശ്വാസികൾക്ക് തുറന്ന് നൽകും

ഭക്ഷ്യ ധാന്യങ്ങളിലും പാൽ ഉൽപ്പന്നങ്ങളിലും നമ്മെ സ്വയം പര്യാപ്തരാക്കിയ കർഷകരെ ഓരോ ഇന്ത്യക്കാരനെയും അഭിവാദ്യം ചെയ്യന്നുവെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും മറ്റ് നിരവധി വെല്ലുവിളികൾക്കിടയിലും കൊവിഡ് വ്യാപനത്തിനിടെയും കർഷകരാണ് കാർഷിക ഉൽപ്പാദനം നിലനിർത്തിയതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. രാജ്യവും സർക്കാരും മുഴുവൻ ജനങ്ങളും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ramnth-kovind2-

വൈറസ് വ്യാപനത്തിനിടെ വ്യാപ്തി കുറച്ചതിൽ രാജ്യത്തെ സൈനികർ, കർഷകർ, ശാസ്ത്രജ്ഞരും വലിയ സംഭാവനയാണ് നൽകിയതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. അതേ സമയം തന്നെ രാജ്യത്തെ എല്ലാ ജനങ്ങളോടും കൊവിഡ് വാക്സിൻ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷന് വേണ്ടി ഭരണകുടവും ആരോഗ്യ സംവിധാനവും പൂർണ്ണ സന്നദ്ധതയോടെയാണ് പ്രവർത്തിക്കുന്നത്. ഈ സന്ദർഭത്തിൽ മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി വാക്സിൻ സ്വീകരിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പ്രതികൂല സമയമായിരുന്നുവെന്നും പല മേഖലകളിലും അത് നിഴലിച്ചുവെന്നും സൈനിരെ ത്യാഗങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഇത് പലമേഖകളിലും നിഴലിച്ചതായും അതിർത്തിയിൽ സൈനികരുടെ കയ്യേറ്റ നീക്കത്തെ ഫലപ്രദമായി നേരിട്ടുവെന്നും ധീരരായ സൈനികർക്ക് കഴിഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് അവരിൽ 20 പേർക്ക് ജീവൻ വെടിയേണ്ടിവന്നു. ധീരരായ സൈനികരോട് രാഷ്ട്രം നന്ദിയുള്ളവരായിരിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

English summary
Indian president shares Republic day message and congratulates scientists who works for Covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X