കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസിജി മെഷീന്‍ ഇനി പോക്കറ്റിലൊതുങ്ങും!ഇന്ത്യന്‍ ഗവേഷകയുടെ കണ്ടെത്തല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍

Google Oneindia Malayalam News

മുംബൈ: ഹൃദ്രോഗ പരിശോധനയ്ക്ക് നിര്‍ണായകമായ കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷക. ഹൃദ്രോഗ നിര്‍ണയത്തിനുപയോഗിക്കുന്ന ഇസിജിയുടെ ലഭ്യതയാണ് ഗ്രാമപ്രദേശങ്ങളില്‍ വില്ലനാവുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരമേകുന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ മാത്രം വലിപ്പമുള്ള ഇക്കോ കാര്‍ഡിയോഗ്രാം മെഷീന്‍. 4000 രൂപയാണ് ഉപകരത്തിന്റെ വില.

ആന്‍ഡ്രോയ്ഡ് ഫോണിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന 12 ചാനല്‍ ടെലി ഇസിജി മെഷീന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത് മുംബൈ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ ഒരു സംഘം ഗവേഷകരാണ്. ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പം മാത്രമാണ് ഈ ഉപകരണത്തിനുള്ളത്. മൊബൈല്‍ ചാര്‍ജര്‍ സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കുന്നതുപോലെ ആന്‍ഡ്രോയ്ഡ് ഫോണുമായി ടെലി ഇസിജി മെഷീന്‍ ഘടിപ്പിക്കുന്നതോടെ പരിശോധന നടത്താന്‍ കഴിയും. ഇസിജി പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ വഴി തന്നെ ഏതൊരാള്‍ക്കും അയച്ചുനല്‍കാനും കഴിയും. മൊതബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് തന്നെ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഉപകരണം.

heartattack

ആവശ്യമായ ചികിത്സാ- രോഗനിര്‍ണയ സംവിധാനങ്ങളുടെ അഭാവമുള്ള ഗ്രാമപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ടെലി ഇസിജി മെഷീന്‍ വികസിപ്പിച്ചെടുത്ത് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്. ലോകത്തെവിടെയുള്ള ഡോക്ടര്‍മാര്‍ക്കും മിനിറ്റുകള്‍ക്കുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകുമെന്നതും രാജ്യത്തെ ഹൃദ്രോഗ നിര്‍ണയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് കരുതുന്നത്. ആദ്യഘത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുമായി ബന്ധിപ്പിച്ചാണ് ഉപയോഗിച്ച് മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുകയെങ്കിലും ഏറെ വൈകാതെ എല്ലാത്തരത്തിലുമുള്ള സ്മാര്‍ട്ട് ഫോണുകളിലും ടെലി ഇസിജി പ്രവര്‍ത്തിയ്ക്കാന്‍ സാധിക്കും.

English summary
"This is a small low-cost ECG machine that on a single charge takes 300 ECGs. It is rightly suited for rural areas," the developer of the tele-ECG machine, Vineet Sinha, Scientist, Bhabha Atomic Research Center (BARC), Mumbai,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X