മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചു; സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിടെ
Recommended Video

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ഇന്ത്യയില്‍ നിന്ന് ബീഫ് കയറ്റുമതി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അഗ്രികള്‍ച്ചറല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ളതാണ് ഈ അതോറിറ്റി.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതി ഓരോ വര്‍ഷവും വര്‍ധിച്ചുവെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. ബീഫിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷത്തിന് നേരെ ആക്രമണം നടത്തുന്ന വേളയില്‍ തന്നെയാണ് ബീഫ് കയറ്റുമതി രാജ്യത്ത് നിന്ന് വര്‍ധിച്ചുവെന്ന കണക്കുകളും പുറത്തുവന്നിരിക്കുന്നത്....

ഏറ്റവും ഉയര്‍ന്ന കയറ്റുമതി
2013-14 കാലയളവില്‍ 1365643 മെട്രിക് ടണ്‍ ആയിരുന്നു ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014-15 കാലയവളില്‍ ഇത് 1475540 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി ആയിരുന്നു ഇത്.

ആള്‍ക്കൂട്ട ആക്രമണം
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പശുസംരക്ഷണ വാദികളുടെ ആള്‍ക്കൂട്ട ആക്രമണം വ്യാപകമായത്. 2015 സപ്തംബറിലാണ് യുപിയിലെ ദാദ്രിയില്‍ അഖ്ലാഖ് എന്ന വൃദ്ധനെ ബീഫിന്റെ പേരില്‍ അടിച്ച് കൊന്നത്.

അഖ്ലാഖ് സംഭവത്തിന് ശേഷം
അഖ്ലാഖ് സംഭവത്തിന് ശേഷം കയറ്റുമതിയില്‍ അല്‍പ്പം കുറവുണ്ടായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം വീണ്ടും വര്‍ധിക്കുകയായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും കയറ്റുമതി വര്‍ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. 2016-17 വര്‍ഷത്തേക്കാളും 1.3 ശതമാനം കയറ്റുമതി തൊട്ടടുത്ത സാമ്പത്തിക വര്‍ഷം വര്‍ധിച്ചു.

ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് പറയുന്നു
പശു സംരക്ഷണ വാദികളുടെ ആക്രമണവും പശു സംരക്ഷണ നിയമങ്ങളും ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി കുറയ്ക്കുമെന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ നേരെ മറിച്ചാണ് സംഭവിച്ചതെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വില കുറയുന്നു
എന്നാല്‍ കയറ്റുമതി വര്‍ധിച്ചെങ്കിലും വില കുറഞ്ഞു. ആഗോള തലത്തില്‍ ബീഫ് വില കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതി വര്‍ധിച്ചപ്പോള്‍ വില കുറഞ്ഞുവെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്ഗനൈസേഷന് സിഇഒ അജയ് സഹായ് പറയുന്നു. എന്നാല്‍ വന്‍തോതിലുള്ള വില കുറവ് ഉണ്ടായിട്ടില്ല.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications