ഇന്ത്യയെ തടയാന്‍ പച്ചപ്പ് നിറഞ്ഞ വാരിക്കുഴിയുണ്ടാക്കി സൗത്ത് ആഫ്രിക്ക

  • Posted By:
Subscribe to Oneindia Malayalam

കേപ്ടൗണ്‍: വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം തുടര്‍ച്ചയായ വിജയങ്ങളുമായാണ് സൗത്ത് ആഫ്രിക്കയിലേക്ക് വിമാനം കയറിയിരിക്കുന്നത്. അന്താരാഷ്ട്ര റാങ്കിംഗില്‍ ഇന്ത്യ ഉയരങ്ങള്‍ കീഴടക്കിയത് ബാറ്റിംഗ് പിച്ചുകളിലെ വിജയത്തിലൂടെയാണ്. പക്ഷെ സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പച്ചപ്പുള്ള ബൗളിംഗിന് അനുകൂലമായ പിച്ചുകളാണ്. ഈ വാരിക്കുഴികളില്‍ ഇന്ത്യ വീഴുമോയെന്നാണ് ആശങ്ക.

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ മുത്താണ്; സച്ചിന്റെ പുകഴ്ത്തല്‍ വെറുതെയല്ല

സൗത്ത് ആഫ്രിക്കയില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്കുള്ളത്. 9 പരമ്പരകള്‍ തുടര്‍ച്ചയായി ജയിച്ച ശേഷമാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ അഗ്നിപരീക്ഷ നേരിടുന്നത്. കേപ്ടൗണ്‍, പ്രിട്ടോറിയ, ജോഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളില്‍ പച്ചപ്പുള്ള പിച്ചുകള്‍ ഒരുക്കി ഇന്ത്യക്ക് പരിചിതമല്ലാത്ത അവസ്ഥ ഒരുക്കുകയാണ് ആതിഥേയര്‍. സൗത്ത് ആഫ്രിക്കയില്‍ നടന്ന 17 ടെസ്റ്റുകളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ഇന്ത്യന്‍ ടീം അവരുടെ ബൗളിംഗ് അക്രമണത്തെ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടിയ ചരിത്രമാണുള്ളത്.

cricket

പേസ് ബൗളിംഗിന് മുന്നില്‍ തകര്‍ന്ന പഴയ ടീമിനേക്കാള്‍ പരിചയസമ്പത്ത് ഇന്നത്തെ ഇന്ത്യന്‍ ടീമിനുണ്ടെന്നത് ആത്മവിശ്വാസം നല്‍കുന്നു. 13 അംഗങ്ങള്‍ സൗത്ത് ആഫ്രിക്കയില്‍ മുന്‍പ് കളിച്ചിട്ടുള്ളവര്‍. വെല്ലുവിളി ഏറ്റെടുക്കാന്‍ ടീം തയ്യാര്‍ എന്നാണ് കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയത്. 'നാല് വര്‍ഷം മുന്‍പായിരുന്നെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാണെന്ന് പറയുമായിരുന്നു. പക്ഷെ ഈ ടീം പരിചയസമ്പന്നരാണ്. എതിര്‍വശത്ത് ആരെന്നത് പ്രശ്‌നമല്ലെന്നതാണ് ടീമിന്റെ സൗന്ദര്യം. എല്ലാ മത്സരങ്ങളും നാട്ടില്‍ നടക്കുന്നത് പോലെയാണ്. പിച്ച് കണ്ട ശേഷം അതുമായി പൊരുത്തപ്പെട്ട് മത്സരിക്കുക, അത്ര മാത്രം', കോച്ച് പറയുന്നു.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്ക എബി ഡി വില്ലിയേഴ്‌സിന്റെ മടങ്ങിവരവോടെ ഒന്നുകൂടി ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. വിരാടിന്റെ ഇന്ത്യന്‍ ടീം ഇവരെ എങ്ങിനെ നേരിടും, കാത്തിരുന്ന് കാണാം.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
India’s winning run under threat from South African green tops

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്