കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാർഖണ്ഡിലും ഓപ്പറേഷൻ ലോട്ടസ്? എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്ത് ഹേമന്ത് സോറൻ

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ജാർഖണ്ഡിൽ ബി ജെ പി ഓപ്പറേഷൻ ലോട്ടസിന് തയ്യാറെക്കുന്നുവെന്ന് സൂചന. അനധികൃത ഖനി അലോട്ട്മെന്റ് കേസിൽ നിയമനടപടികൾ നേരിട്ട് കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജെ എം എം-കോൺഗ്രസ്-ആർ ജെ ഡി സഖ്യ സർക്കാരിനെ അട്ടിമറിക്കാനുള്ള തന്ത്രങ്ങൾ ബി ജെ പി ആവിഷ്കരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്

1

2021 ജുലൈയിൽ റാഞ്ചിയിലെ അംഗാര ബ്ലോക്കിൽ 88 സെന്റ് ഭൂമിയിൽ കല്ല് ഖനനത്തിന് ഖനന വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുമതി നൽകിയെന്നും ഇതിൽ അഴിമതി നടന്നവെന്നുമാണ് ആരോപണം ഉയർന്നത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9 എ പ്രകാരം സോറനെ അയോഗ്യനാക്കണം എന്ന് കാട്ടി ബി ജെ പിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കഴിഞ്ഞ മെയിൽ സോറനിൽ നിന്നും വിശദീകരണം തേടിയിരുന്നു. നിലവിൽ കേസിൽ വാദം പൂർത്തിയായെങ്കിലും തീരുമാനം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.

2


കേന്ദ്ര കമ്മീഷന്റെ വിധി സോറന് എതിരാണെന്നാണ് കേന്ദ്ര ബി ജെ പി ഘടകം സംസ്ഥാന ഘടകത്തിന് നൽകുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് സഖ്യസർക്കാരിലെ ചില എം എൽ എമാരെ ചാക്കിട്ട് അധികാരം പിടിക്കാൻ ബി ജെ പി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഓപ്പറേഷൻ താമര സംബന്ധിച്ച സൂചനകൾ പുറത്തുവന്നതോടെ തങ്ങളുടെ എം എൽ എമാരെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ഭരണകക്ഷികളും ആരംഭിച്ച് കഴിഞ്ഞു. നേതാക്കളുടെ നീക്കങ്ങൾ സസൂക്ഷ്മം വിലയിരുത്തുകയാണ് നേതൃത്വം.

3


ബി ജെ പിയുടെ നേതൃത്വത്തിൽ അട്ടിമറി നീക്കങ്ങൾ ഉണ്ടായാൽ അത് ചെറുക്കാനുള്ള ശ്രമങ്ങളും ഭരണകക്ഷി മെനയുന്നുണ്ട്. വിധി സോറന് എതിരാണെങ്കിൽ അദ്ദേഹത്തെ മാറ്റി നിർത്തി അദ്ദേഹത്തിന്റെ ഭാര്യയെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചനകളാണ് ഭരണകക്ഷിയിൽ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഭരണകക്ഷി എം എൽ എമാരുടെ യോഗം മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിൽ വിളിച്ച് ചേർത്തിരുന്നു. ബി ജെ പി നീക്കത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ച് ചേർത്തതെങ്കിലും ഭരണകക്ഷി നേതാക്കൾ ഇത് തള്ളി. വരൾച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിടുന്നത് സംബന്ധിച്ചായിരുന്നു യോഗം എന്നാണ് നേതാക്കൾ പറയുന്നത്.

4

മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും സർക്കാരിന് ഭൂരിപക്ഷം ഉണ്ടെന്നും യോഗത്തിന് ശേഷം കോൺഗ്രസ് നേതാവും ജാർഖണ്ഡ് മന്ത്രിയുമായ ബന്ന ഗുപ്ത പറഞ്ഞു. അതേസമയം സർക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പി നീക്കത്തിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി യോഗത്തിൽ നൽകിയെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ബി ജെ പിയുടെ വാദങ്ങളെ വിശ്വസിക്കരുതെന്നും എം എൽ എമാർ സഖ്യത്തിന് ഒപ്പം ഉറച്ച് നിൽക്കണമെന്നും സോറൻ അഭ്യർത്ഥിച്ചെന്നാണ് വിവരം.

5


അതേസമയം എംഎൽഎമാർ മുഴുവൻ പേരും തങ്ങൾക്കൊപ്പം ഉണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഭരണകക്ഷിയിലെ 49 എം എൽ എമാരിൽ 3 കോൺഗ്രസ് എം എൽ എമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇത് ശുഭ സൂചനയാണെന്നാണ് ബി ജെ പി ക്യാമ്പ് അവകാശപ്പെടുന്നത്. എന്നാൽ എം എൽ എമാർ പങ്കെടുക്കാൻ സാധിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്. എന്തായാലും ഖനി അഴിമതി കേസിൽ വിധി വരുന്നതോടെ ജാർഖണ്ഡിലും പല അട്ടിമറികളും ഉണ്ടായേക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

 ദില്ലിയില്‍ നാടകീയ നീക്കം, എഎപി എംഎല്‍എമാരെ കാണാനില്ല, കെജ്രിവാള്‍ സര്‍ക്കാര്‍ വീഴുമോ? ദില്ലിയില്‍ നാടകീയ നീക്കം, എഎപി എംഎല്‍എമാരെ കാണാനില്ല, കെജ്രിവാള്‍ സര്‍ക്കാര്‍ വീഴുമോ?

English summary
Is BJP Trying Operation Lotus in Jharkhand; Hemanth Soren Says Govt Stable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X