കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബാനര്‍ജി രാഷ്ട്രീയം മതിയാക്കുന്നോ? ചര്‍ച്ച സജീവമാക്കി ബാനറുകള്‍, 6 മാസത്തിനകം മാറ്റം

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയായ മമത ബാനര്‍ജി രാഷ്ട്രീയം മതിയാക്കുകയാണോ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകാന്‍ കാരണം കൊല്‍ക്കത്തയില്‍ ഉയര്‍ന്ന ബാനറുകളാണ്. ആറ് മാസത്തിനകം പുതിയ തൃണമൂല്‍ കോണ്‍ഗ്രസ് നിലവില്‍ വരുമെന്ന് പോസ്റ്ററുകളില്‍ സൂചിപ്പിക്കുന്നു.

പാര്‍ട്ടിയുടേതായി പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററിലും ബാനറിലും മമത ബാനര്‍ജിയുടെ ചിത്രം ഇല്ലാത്തതാണ് പുതിയ ചര്‍ച്ചയ്ക്ക് കാരണം. 1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം ഇത്തരത്തില്‍ പാര്‍ട്ടിയുടെ ഒരു ബാനര്‍ ഉയര്‍ന്നിട്ടില്ല. പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത് മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയാണ്....

1

ഇടതുപക്ഷം 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. കോണ്‍ഗ്രസിലായിരുന്ന വേളയിലും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോഴും മമതയുടെ എതിരാളി സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷമായിരുന്നു. 2011ലെ മമതയുടെ വരവോടെ സിപിഎം നിലംപരിശായി. 2016ലും 2021ലും മമത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബംഗാളിന്റെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി മാറുകയും ചെയ്തു.

2

2011ല്‍ സിപിഎമ്മിനെ നേരിട്ടാണ് മമത അധികാരത്തിലെത്തിയത്. 2016ല്‍ സിപിഎം, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ ഒരുപോലെ നേരിട്ടു മമത. 2021ല്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു. കൂടാതെ ബിജെപി ശക്തിപ്പെടുകയും ചെയ്തു. എതിര്‍ ചേരികള്‍ രണ്ടായി ചുരുങ്ങിയെങ്കിലും മമതയെ പരാജയപ്പെടുത്താന്‍ പക്ഷേ, ഇവര്‍ക്കു സാധിച്ചില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് സീറ്റ് വര്‍ധിക്കുകയാണ് ചെയ്തത്.

ഓടിവന്ന് അമിത് ഷായുടെ ഷൂ എടുത്തു; വിവാദം... വീഡിയോ പുറത്ത്, പരിഹസിച്ച് ടിആര്‍എസ്ഓടിവന്ന് അമിത് ഷായുടെ ഷൂ എടുത്തു; വിവാദം... വീഡിയോ പുറത്ത്, പരിഹസിച്ച് ടിആര്‍എസ്

3

ദേശീയ രാഷ്ട്രീയത്തില്‍ ഇനി മുന്നിലുള്ളത് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസും ഇടതുപക്ഷവുമെല്ലാം ഒരുചേരിയില്‍ നിലകൊള്ളുമെന്ന് ഉറപ്പായിരിക്കുന്നു. എന്നാല്‍ ഈ ചേരിക്കൊപ്പം നില്‍ക്കാന്‍ മമതയുടെ പാര്‍ട്ടി തയ്യാറായിട്ടില്ല. രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി ബിജെപിയെ നേരിടാന്‍ തൃണമൂലിന് താല്‍പ്പര്യമില്ല. മോദിയെ നേരിടാന്‍ രാഹുലിന് സാധിക്കില്ലെന്ന് തൃണമൂല്‍ കരുതുന്നു.

4

ഈ സാഹചര്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ പുതിയ മാറ്റങ്ങള്‍ പ്രകടമാകുന്നത്. ആറ് മാസത്തിനകം പരിഷ്‌കരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നിലവില്‍ വരുമെന്ന് കൊല്‍ക്കത്തയില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡുകള്‍ പറയുന്നു. ഇതില്‍ ഒന്നില്‍ പോലും മമത ബാനര്‍ജിയുടെ ചിത്രമില്ലാത്തത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. എല്ലാത്തിലും അഭിഷേക് ബാനര്‍ജിയാണ് നിറഞ്ഞുനില്‍ക്കുന്നത്.

5

മമതയുടെ ചിത്രമില്ലാതെ ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാനറോ ബോര്‍ഡോ പോസ്റ്ററോ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആദ്യമായിട്ടാണ് കൊല്‍ക്കത്തയില്‍ ഇത്തരം ബോര്‍ഡുകള്‍ വരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മമതയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടിയുടെ യുവ മുഖവും ഇദ്ദേഹം തന്നെ. മമതയ്ക്ക് ശേഷം പാര്‍ട്ടിയെ നയിക്കുക അഭിഷേക് ആകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.

കുവൈത്ത് തുടക്കമിട്ടു; യുഎഇയും തയ്യാര്‍... സൗദിയുടെ നിലപാട് അവ്യക്തം, ഇറാന് ആഹ്ലാദംകുവൈത്ത് തുടക്കമിട്ടു; യുഎഇയും തയ്യാര്‍... സൗദിയുടെ നിലപാട് അവ്യക്തം, ഇറാന് ആഹ്ലാദം

6

കൊല്‍ക്കത്തയിലെ ഹസ്രയിലും കാളിഘട്ടിലും ഉയര്‍ന്ന ബോര്‍ഡുകളില്‍ മമതയില്ല. രണ്ടു സ്ഥലവും മമതയുടെ മണ്ഡലമായ ബവാനിപൂരിന് തൊട്ടടുത്താണ്. മമതയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായതിന് തെളിവാണിതെന്ന് ബിജെപി പറയുന്നു. തുടര്‍ച്ചയായ അഴിമതി കഥകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തൃണമൂല്‍ പുതിയ നീക്കം നടത്തുകയാണെന്നും ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.

7

തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ മുഖത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയാണ്. അഴിമതി നിറഞ്ഞ തൃണമൂലിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായി എന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അഭിഷേക് ബാനര്‍ജിയുടെ വലംകൈയ്യായ കുണാല്‍ ഘോഷ് വിശദീകരിക്കുന്നു. തൃണമൂലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. മമതയാണ് ഞങ്ങളുടെ പരമോന്നത നേതാവ് എന്നും സംശയം വേണ്ടെന്നും പാര്‍ട്ടി വൈസ് പ്രസിഡന്റ് ജോയ് പ്രകാശ് മജുംദാര്‍ പറഞ്ഞു.

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
Is Mamata Banerjee Retiring From Politics? Discussion Amid New Trinamool Congress Posters in Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X