കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; പഴയ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടി

  • By Desk
Google Oneindia Malayalam News

ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ ശാസ്്ത്രജ്ഞന്‍ ഡോ. നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഉന്നത പദവിയിലിരിക്കെയാണ് സംശയത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യം കണക്കിലെടുത്താല്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.

Nambi

ചാരക്കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ടിരുന്നു. ഏതന്വേഷണത്തിനും തയ്യാറാണെന്ന് സിബിഐ ബോധിപ്പിച്ചു. കോടതിയുടെ മേല്‍ന്നോട്ടത്തിലായിരിക്കണം അന്വേഷണമെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിലാണ് കോടതിയടെ നിരീക്ഷണം. എത്രയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്, എങ്ങനെ നല്‍കണം, ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമോ എന്ന കാര്യങ്ങളൊക്കെ സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, വിരമിച്ച എസ്പിമാരായ കെകെ ജോഷ്വാ, എസ് വിജയന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നമ്പിനാരായണന്റെ ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം അദ്ദേഹം നേരത്തെ ഹൈക്കോടതിയിലും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ല. തുടര്‍ന്നാണ് നമ്പനാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അനുകൂല വിധിയുണ്ടാകമെന്നാണ് പ്രതീക്ഷയെന്ന് നമ്പനാരായണന്‍ പ്രതികരിച്ചു. കേസ് വിധി പറയാന്‍ മാറ്റിവച്ചു.

English summary
ISRO Spy case: Nambi Narayanan must be given compensation- SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X