യുപിയില്‍ ബിജെപിക്ക് അപ്രതീക്ഷിത ഞെട്ടല്‍; സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബി ജെ പി അധ്യക്ഷ സ്ഥാനത്ത് നിന്ന് ജലശക്തി വകുപ്പ് മന്ത്രി സ്വതന്ത്ര ദേവ് സിംഗ് രാജിവച്ചു. മൂന്ന് ദിവസം മുന്‍പ് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്ക് സ്വതന്ത്ര ദേവ് സിംഗ് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. അതേസമയം രാജി സംബന്ധിച്ച് പ്രതികരിക്കാന്‍ സ്വതന്ത്ര ദേവ് സിംഗ് വിസമ്മതിച്ചു.
ബി ജെ പി അധ്യക്ഷ സ്ഥാനത്ത് ഇക്കഴിഞ്ഞ ജൂലായ് 16-ന് അദ്ദേഹത്തിന്റെ മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിച്ചിരുന്നു. നേരത്തെ ജലശക്തി സഹമന്ത്രി ദിനേഷ് ഖതിക് ദളിത് വിവേചനം ആരോപിച്ച് മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. ജലശക്തി വകുപ്പിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സ്വതന്ത്ര ദേവ് സിംഗും ഉദ്യോഗസ്ഥരും തന്നോട് വിവേചനപരനായി പെരുമാറുന്നു എന്ന് ഖതിക്ക് ആരോപിച്ചിരുന്നു.
കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോകൾ

എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഖതിക്ക് തന്റെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചിരുന്നു. എന്നാല്‍ ആര്‍ എസ് എസുമായി അടുത്ത ബന്ധമുള്ള ഖതിക്കിന്റെ ഇടപെടലാണ് സ്വതന്ത്ര ദേവ് സിംഗിനെ യു പി ബിജെപി സ്ഥാനം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞു.

2014 ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ബി ജെ പിയോട് കൂറ് കാണിക്കുന്ന ദളിതുകളോടും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരോടും സൗഹാര്‍ദ്ദപരമായി പെരുമാറേണ്ടതിന്റെ ആവശ്യകത ആര്‍ എസ് എസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2017 ലെയും 2022 ലെയും അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ മീററ്റിലെ ഹസ്തിനപുരി സംവരണ സീറ്റില്‍ നിന്നാണ് ഖതിക് മത്സരിച്ച് ജയിച്ചത്.

ആര്‍ എസ് എസിലൂടെയാണ് ഖതിക് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ഖതിക്കിന്റെ മുത്തച്ഛന്‍ ബന്‍വാരി ഖതികും പിതാവ് ദേവേന്ദ്രകുമാറും പ്രമുഖ ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്നു. ബി ജെ പിയെ സംബന്ധിച്ചിടത്തോളം പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമാണ് നിലവിലെ അധ്യക്ഷന്‍ സ്ഥാനമൊഴിയാറുള്ളത്.

സ്വതന്ത്ര ദേവ് സിംഗിന് മുമ്പ് 2002 ല്‍ കല്‍രാജ് മിശ്രയും 2012 ല്‍ സൂര്യ പ്രതാപ് ഷാഹിയുമാണ് യു പി ബി ജെ പി അധ്യക്ഷ സ്ഥാനം രാജി വെക്കാന്‍ സന്നദ്ധത അറിയിച്ചത്. എന്നാല്‍ അന്ന് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തെ തുടര്‍ന്നായിരുന്നു അത്. എന്നാല്‍ സ്വതന്ത്ര ദേവ് സിംഗിന് കീഴില്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി യു പിയില്‍ തുടര്‍ ഭരണം നേടാന്‍ ബി ജെ പിക്ക് കഴിഞ്ഞിരുന്നു.

അതേസമയം പുതിയ അധ്യക്ഷനെ ബി ജെ പി ഉടന്‍ തിരഞ്ഞെടുക്കും എന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 29 നും 31 നും ഇടയില്‍ ചിത്രകൂടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന തല പരിശീലനം പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ട്. ഈ യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തീരുമാനിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ, മുന്‍ മന്ത്രി ശ്രീകാന്ത് ശര്‍മ, കേന്ദ്രമന്ത്രി ബിഎല്‍ വര്‍മ, സഞ്ജീവ് ബലിയാന്‍ എന്നിവര്‍ക്കാണ് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍. 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തവും അടുത്ത യു പി ബി ജെ പി അധ്യക്ഷന്‍ ഏറ്റെടുക്കും.












Click it and Unblock the Notifications