• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീരില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കസ്റ്റഡിയില്‍; പ്രതിഷേധം പ്രഖ്യാപിച്ച പിന്നാലെ...

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയ പ്രധാന നേതാക്കളാണ് കസ്റ്റഡിയില്‍. കശ്മീരിലെ പുതിയ മണ്ഡല പുനര്‍ നിര്‍ണയത്തിനെതിരെ ഗുപ്കാര്‍ സഖ്യം ഇന്ന് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ എല്ലാ നേതാക്കളുടെയും വീടുകള്‍ക്ക് മുമ്പില്‍ പോലീസ് നിലയിയുറപ്പിച്ചിട്ടുണ്ടെന്ന് ഗുപ്കാര്‍ സഖ്യം പറയുന്നു. പതിവ് പോലെ ഇതാണ് കശ്മീരിന്റെ അവസ്ഥ എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഉമര്‍ അബ്ദുല്ല പ്രതികരിച്ചു. ഫാറൂഖ് അബ്ദുല്ലയുടെയും തന്റെ സഹോദരിയുടെയും വീടുകളെ ബന്ധിപ്പിക്കുന്ന ഗേറ്റ് പോലീസ് അടച്ചുപൂട്ടിയെന്ന് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'

എന്തിനാണ് കശ്മീര്‍ ഭരണകൂടം സമാധാനപരമായ പ്രതിഷേധത്തെ പോലും ഭയക്കുന്നതെന്ന് സിപിഎം നേതാവ് എംവൈ തരിഗാമി പ്രതികരിച്ചു. തന്റെ വീടിന് മുന്നിലും ഒരു പോലീസ് ട്രക്ക് നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍ നിര്‍ണയ ശുപാര്‍ശകള്‍ അപാകതകള്‍ നിറഞ്ഞതാണ് എന്നാണ് ഗുപ്കാര്‍ സഖ്യത്തിന്റെ നിലപാട്. കശ്മീരില്‍ ഒരു മണ്ഡലം മാത്രമാണ് വര്‍ധിപ്പിച്ചത്. അതേസമയം, ജമ്മുവില്‍ ആറ് മണ്ഡലങ്ങള്‍ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. ബിജെപിക്ക് സ്വാധീനമുള്ള ജമ്മുവില്‍ കൂടുതല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ശാസ്ത്രീയമായ വിഭജനത്തിന് പകരം രാഷ്ട്രീയമായ മണ്ഡല വിഭജനമാണ് നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

2011ലെ ജനസംഖ്യാ കണക്ക് അടിസ്ഥാനപ്പെടുത്തിയാണ് നിയമസഭാ മണ്ഡല പുനര്‍ നിര്‍ണയം നടക്കുന്നത്. ജമ്മു കശ്മീരില്‍ 1.22 കോടി ജനങ്ങളുണ്ട്. 68 ലക്ഷം കശ്മീരിലും ബാക്കി ജമ്മുവിലും. ജമ്മു കശ്മീര്‍ നിയമസഭയില്‍ 87 സീറ്റുകളാണുണ്ടായിരുന്നത്. കശ്മീരില്‍ 46 മണ്ഡലങ്ങള്‍, ജമ്മുവില്‍ 37ഉം. നാലെണ്ണം ലഡാക്കിലും. 2019ല്‍ ലഡാക്കിനെ കശ്മീരില്‍ നിന്ന് മാറ്റിയിരുന്നു. ഇതോടെ മണ്ഡലങ്ങളുടെ എണ്ണം 83 ആയി കുറഞ്ഞു. ഇനി ഏഴ് മണ്ഡലങ്ങള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം. അതുവഴി 90 സീറ്റുകളിലേക്ക് ജമ്മു കശ്മീര്‍ നിയമസഭ മാറും. ആറ് സീറ്റുകള്‍ ജമ്മുവിലാണ് ഉയര്‍ത്തുന്നത്. ജമ്മുവിനേക്കാള്‍ ജനസംഖ്യയുള്ള കശ്മീരില്‍ ഒരു സീറ്റ് മാത്രം കൂട്ടുകയും ചെയ്യും.

വെട്ടിത്തിളങ്ങി കാവ്യാമാധവന്‍; അതേ ഡ്രസ്സില്‍ മീനാക്ഷിയും... ദിലീപ് എവിടെ? വിവാഹ നിശ്ചയ ചിത്രങ്ങള്‍

ഇതിന് പുറമെ പട്ടിക വര്‍ഗ വിഭാഗത്തിന് ആദ്യമായി സീറ്റുകള്‍ സംവരണം ചെയ്യാനും നിര്‍ദേശമുണ്ട്. 17 സീറ്റുകളാണ് പട്ടിക വിഭാഗത്തിനായി സംവരണം ചെയ്യുക. മണ്ഡല പുനര്‍ നിര്‍ണയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഉമര്‍ അബ്ദുല്ല പ്രതികരിച്ചു. റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ആണ് മണ്ഡല പുനര്‍ നിര്‍ണയ സമിതി അധ്യക്ഷന്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, ബിജെപിയുടെ ജിതേന്ദ്ര സിങ്, ജുഗര്‍ കിഷോര്‍ എന്നിവര്‍ക്ക് പുറമെ, മുന്‍ ജസ്റ്റിസ് ഹസ്‌നൈന്‍ മസൂദി, മുഹമ്മദ് അക്ബര്‍ ലോണ്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. സമിതിയിലെ അംഗങ്ങള്‍ക്ക് പുതിയ നിര്‍ദേശങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഡിസംബര്‍ 31 വരെ അറിയിക്കാന്‍ അവസരമുണ്ടായിരുന്നു.

cmsvideo
  സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam
  English summary
  Jammu Kashmir delimitation: Top Political Leaders Detained Before Protest March
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X