കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയയ്‌ക്കെതിരെ ഡിഎംകെ സുപ്രീംകോടതിയിലേക്ക്; അപ്പീല്‍ വേണ്ടെന്ന് കോണ്‍ഗ്രസ്

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയ ജയലളിതയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു. കേസില്‍ ഇടപെടാന്‍ ഡിഎംകെയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണെന്ന് ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി പറഞ്ഞു.

66.66 കോടി രൂപ അനധികൃതമായി സമ്പാദിച്ച ജയലളിതയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നത് അംഗീകരിക്കാന്‍ ഡിഎംകെയ്ക്ക ബുദ്ധിമുട്ടുണ്ട്. എത്രയുംവേഗം ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 2014 സപ്തംബര്‍ 27ന് ബെംഗളുരുവിലെ വിചാരണക്കോടതി നാലുവര്‍ഷം തടവുശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ച കേസിലാണ് ഈ മാസം ആദ്യം ജയലളിതയെ ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്.

jayalalitha-news

കുറ്റവിമുക്തയായതിന് പിന്നാലെ നേരത്തെ നഷ്ടപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുകയറുകയും ചെയ്തു. എന്നാല്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ജയലളിതയ്‌ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനോട് താത്പര്യമില്ല. ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരില്‍ ഡിഎംകെ സമ്മര്‍ദ്ദം ചെലുത്താനും തീരുമാനിച്ചിട്ടുണ്ട്.

കര്‍ണാടക പ്രദേശ് കോണ്‍ഗ്‌സ് കമ്മറ്റി ജയലളിതയ്‌ക്കെതിരെ അപ്പീല്‍ നല്‍കരുതെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ തന്നെ കേസില്‍ സര്‍ക്കാരിന് താത്പര്യമില്ലെന്ന് കോടതിയെ അറിയിച്ചതാണെന്നും ആയതിനാല്‍ അപ്പീല്‍ നല്‍കിയാല്‍ അത് കോടതി അലക്ഷ്യമാകുമെന്നുമാണ് കോണ്‍ഗ്രസ് വാദം. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ തമിഴ് നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും നരേന്ദ്ര മോദി ജയലളിതയോട് കാട്ടുന്ന അടുപ്പവുമാണ് കോണ്‍ഗ്രസിനെ ജയയ്ക്ക് അനുകൂലമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

English summary
Jayalalithaa's acquittal; DMK to move Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X