കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് ഭാരതരത്‌ന; ജെഡിയു രണ്ട് തട്ടില്‍

Google Oneindia Malayalam News

പട്‌ന: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചതിനെതിരെ ജനതാദള്‍ യുണൈറ്റഡ്. ജെ ഡി യുവിന്റെ എം പി യായ ശിവാനന്ദ് തീവാരിയാണ് സച്ചിന് ഭാരതരത്‌ന നല്‍കിയ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നത്.

എന്തിനാണ് സച്ചിന് ഭാരതരത്‌ന നല്‍കിയത് എന്ന് എത്രയായിട്ടും എനിക്ക് മനസിലാകുന്നില്ല. ധ്യാന്‍ചന്ദിനെ മറന്നുകൊണ്ട് സച്ചിന് ഭാരതരത്‌ന നല്‍കിയതാണ് തിവാരിയെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് ധ്യാന്‍ചന്ദിന്റെ പേര് നേരത്തെ അംഗീകരിച്ചതാണ്. എന്നിട്ടും അവസാന ലിസ്റ്റില്‍ അദ്ദേഹം തഴയപ്പെട്ടു.

sachin

സച്ചിന്‍ തെണ്ടുല്‍ക്കര്‍ സൗജന്യമായി രാജ്യത്തിന് വേണ്ടി കളിക്കുന്ന ആളല്ല. കോടിക്കണക്കിന് രൂപ അദ്ദേഹം കളിയില്‍ നിന്നും സമ്പാദിച്ചിട്ടുണ്ട്. കോര്‍പറേറ്റുകളെ രാജ്യത്ത് പ്രശസ്തരാക്കിയത് വഴി സച്ചിന്‍ കുറേയധികം സമ്പാദിച്ചിട്ടുണ്ട്. സച്ചിന് ഭാരതരത്‌ന നല്‍കിയതോടെ അതിന്റെ പ്രധാന്യം നഷ്ടമായി എന്നും തിവാരി പറപഞ്ഞു.

ഇന്ത്യന്‍ ഹോക്കിയെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയ കളിക്കാരനാണ് ധ്യാന്‍ചന്ദ്. കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും ഇത്ര ജനപ്രിയരല്ലാത്ത കാലത്താണ് അദ്ദേഹം തന്റെ കഴിവ് തെൡയിച്ചത്. ജര്‍മന്‍ ഭരണാധികാരിയായ ഹിറ്റ്‌ലര്‍ ക്ഷണിച്ചിട്ട് പോലും പോകാതെ ഇന്ത്യയെ മുറുകെപ്പിടിച്ച കളിക്കാരനാണ് അദ്ദേഹം.

എന്നാല്‍ തിവാരിയുടെ പ്രസ്താവനകളെ ജനതാദള്‍ യുണൈറ്റഡ് വക്താവ് തള്ളിക്കളഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കറിനും സി എന്‍ ആര്‍ റാവുവിനും ഭാരതരത്‌ന പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തെ ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ സ്വാഗതം ചെയ്തിരുന്നു.

English summary
JD(U) MP Shivanand Tiwari questions Bharat Ratna to Sachin Tendulkar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X