അവിഹിതമുണ്ടെന്ന് സംശയം, അധ്യാപികയായ കാമുകിയെ കാര്‍ ഇടിച്ച് കൊന്നു !!!

  • By: മരിയ
Subscribe to Oneindia Malayalam

ചെന്നൈ: കാമുകിയായ സ്‌കൂള്‍ ടീച്ചര്‍ക്ക് അവിഹതമുണ്ടെന്ന് സംശയിച്ച് കാമുകന്‍ കാറിടിപ്പിച്ച് കൊന്നു. കോയമ്പത്തൂര്‍ സ്വദേശിനിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായി നിവേദ (47) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗ്‌സഥനായ ഇളയരാജ(30)യെ അറസ്റ്റ് ചെയ്തു.

നിവേദിതയെ കുറിച്ച്

20 വര്‍ഷം മുമ്പ് വിവാഹ മോചിതയായ സ്ത്രീയാണ് നിവേദിത. കോയമ്പത്തൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു. 24 വയസ്സുള്ള മകന്‍ കെമിക്കല്‍് എഞ്ചിനീയറയാണ്, മകളാകട്ടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും.

പ്രണയം

നിവേദിതയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഇളയരാജയുമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. അതിനിടെ ഇയാളുടെ വിവാഹം കഴിയുകയും ഒരു കുഞ്ഞ് ജനിയ്ക്കുകയും ചെയ്തിരുന്നു.

സംശയം

തന്റെ വിവാഹം കഴിഞ്ഞതോടെ നിവേദിത തന്നില്‍ നിന്ന് അകലം പാലിയ്ക്കുന്നതായി ഇളയരാജയ്ക്ക് സംശയം ആയി. കൂടാതെ അധ്യാപികയുടെ ഫേസ്ബുക്ക് ഫ്രണ്ട് ആയ ഒരു യുവാവുമായി അടുപ്പത്തിലായെന്നും സംശയിച്ചു.

ചെന്നൈയില്‍ എത്തി

ഫേസ്ബുക്ക് സുഹൃത്തിനെ കാണാനാണ് ഇളായരാജയ്‌ക്കൊപ്പം നിവേദിത ചെന്നൈയില്‍ എത്തിയത്. ഇതിനിടെ സുഹൃത്തിനൊപ്പം നിവേദിത പുറത്തേയ്ക്ക് പോയി.

കൊന്നു

ബൈക്കില്‍ പിന്തുടര്‍ന്ന് ചെന്ന ഇളയരാജ കാറ് ഇടിച്ച് കൊല്ലുകയായിരുന്നു. പരിക്കേറ്റ നിവേദിത ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

English summary
Jealous lover killed teacher with car.
Please Wait while comments are loading...