Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാർഖണ്ഡ് ജഡ്ജിയുടേത് അപകടമരണമല്ല; വാഹനമിടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്..ഇടപെട്ട് സുപ്രീം കോടതി

റാഞ്ചി; ജാർഖണ്ഡിൽ ജഡ്ജി വണ്ടിയിടിച്ച് മരിച്ച സംഭവത്തിൽ വഴിതിരിവ്. ജഡ്ജിയുടേത് അപകടമരണമല്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രഭാത സവാരിക്കിടെ പുറകിൽ നിന്നും മനപ്പൂർവ്വം വന്ന് വാഹനം ഇടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം സംഭവത്തിൽ സുപ്രീം കോടതി ഇടപ്പെട്ടു. ഉടൻ തന്നെ കേസ് അന്വേഷിക്കാൻ ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചേക്കും എന്നാണ് വിവരം. ധൻബാദ് അഡീഷണൽ സെഷൻസ് ജഡ്ജ് ഉത്തം ആനന്ദാണ് കൊല്ലപ്പെട്ടത്.

 judgedeath-1627

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

ബുധാനാഴ്ച രാവിലെ പ്രഭാത സവാരിക്ക് പോയ ഉത്തം ആനന്ദിനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ ഉടൻ തന്നെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനിയില്ല. തുടക്കത്തിൽ അപകടമരണമാണെന്നായിരുന്നു നിഗമനം. എന്നാൽ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

നടന്ന് പോകുകയായിരുന്ന ജഡ്ഡിയുടെ പുറകിലേക്ക് മനപ്പൂർവ്വം ഓട്ടോ കൊണ്ട് പോയി ഇടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. അതേസമയം ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ അപകടത്തിന് തൊട്ട് മുൻപ് വാഹനം കളവ് പോയിരുന്നതായി പോലീസ് പറയുന്നു. ധൻബാദ് നഗരത്തിലെ നിരവധി മാഫിയ കൊലപാതക കേസുകൾ കൈകാര്യം ചെയ്തിരുന്ന ജഡ്ജിയാണ് ഉത്തം ആനന്ദ്. അടുത്തിടെ രണ്ട് ഗുണ്ടാസംഘങ്ങളുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

അതേസമയം അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ശക്തമായ നടപടികൾ വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. അതേസമയം കൊലപാതകത്തെ കുറിച്ച് അന്വേിക്കുമെന്നും ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+