കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ തിരിച്ചടിയിലും അഭിനന്ദന്‍റെ മോചനത്തിലും മോദിക്ക് വന്‍ ജനപിന്തുണ; സര്‍വെ കണക്കുകള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ വര്‍ധിച്ചതായാണ് സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം തൊഴിലില്ലായ‌്മ നിരക്ക‌് 7.2 ശതമാനമാണ‌െന്നാണ് സെന്റർ ഫോർ മോണിട്ടറിങ‌് ഇന്ത്യൻ ഇക്കണോമി കഴിഞ്ഞയാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും ഇന്ത്യ ടുഡെ സര്‍വ്വെയും വ്യക്തമാക്കുന്നു. തീവ്രവാദത്തേക്കാള്‍ ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നത് തൊഴിലില്ലായ്മായാണെന്നാണ് ആക്സിസ് മൈ ഇന്ത്യയുമായി ചേര്‍ന്ന് ഇന്ത്യ ടുഡെ നടത്തിയ സര്‍വ്വെ അഭിപ്രായപ്പെടുന്നത്. സമീപകാലത്ത് ശ്രദ്ധേയമായ മറ്റുവിഷയങ്ങളിലെ ജനവികാരവും സര്‍വ്വേയില്‍ പ്രതിഫലിക്കുന്നത് ഇങ്ങനെ...

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

സ്വാതന്ത്രം കിട്ടി എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇപ്പോഴും തൊഴിലില്ലായ്മ തന്നെയാണെന്നതിന് അടിവരയിടുകയാണ് ഇന്ത്യ ടുഡെ സര്‍വ്വെ. തങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രശ്നം ഏതെന്നതിന് 36 ശതമാനം ആളുകളും ഉത്തരം നല്‍കുന്നത് തൊഴിലില്ലായ്മ എന്നതാണ്.

തീവ്രവാദം

തീവ്രവാദം

തീവ്രവാദം ഒരു പ്രധാനപ്രശ്നമായി കാണുന്നത് 23 ശതമാനം ആളുകള്‍ അഴിമതി (12 ശതമാനം), വിലക്കയറ്റം (7 ശതമാനം) കാര്‍ഷിക പ്രശ്നങ്ങള്‍ (22 ശതമാനം) എന്നീ തരത്തിലാണ് മറ്റു പ്രശ്നങ്ങളുടെ തോതുകള്‍ സര്‍വ്വെയില്‍ വ്യക്തമാക്കുന്നത്.

മിന്നലാക്രമണം

മിന്നലാക്രമണം

പുല്‍വാമ ഭീകാരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണം വിജയകരമായിരുന്നെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അംഗീകരിക്കുന്നു. പാകിസ്താന്‍ എത്രതന്നെ എതിര്‍ത്താന്‍ ഇന്ത്യന്‍ സേനയുടെ കരുത്തില്‍ ജനങ്ങള്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുന്നു.

വ്യോമാക്രമണത്തെകുറിച്ച് കേട്ടിട്ടുണ്ടോ

വ്യോമാക്രമണത്തെകുറിച്ച് കേട്ടിട്ടുണ്ടോ

ഇന്ത്യന്‍ വ്യോമാക്രമണത്തെകുറിച്ച് കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് 94 ശതമാനം പേരും അതേ എന്ന് ഉത്തരം നല്‍കിയപ്പോള്‍‌ 3 ശതമാനം ഇല്ല എന്ന് മറുപടി നല്‍കി. ബാക്കിയുള്ള 3 ശതമാനം വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

ഭീകരര്‍ കൊല്ലപ്പെട്ടോ

ഭീകരര്‍ കൊല്ലപ്പെട്ടോ

ഇന്ത്യന്‍ വ്യോമാസേന നടത്തിയ ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടതായി വിശ്വസിക്കുന്നവര്‍ 66 ശതമാനമാണ്. കേന്ദ്രസര്‍ക്കാറിന്‍റെ അവകാശവാദങ്ങള്‍ക്ക് ഇത് കരുത്തു പകരും. ഇന്ത്യന്‍ ആക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടില്ല എന്ന് 8 ശതമാനം ആളുകള്‍ വിശ്വസിക്കുമ്പോള്‍ 26 ശതമാനം ആളുകള്‍ വ്യക്തമായ ഉത്തരനം നല്‍കാന്‍ തയ്യാറായില്ല.

ക്രെഡിറ്റ് ആര്‍ക്ക്

ക്രെഡിറ്റ് ആര്‍ക്ക്

ഇന്ത്യന്‍ വ്യോമാസേന നടത്തിയ വ്യോമാക്രമണത്തിന്‍റെ ക്രെഡിറ്റ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന് നല്‍കുന്നുത് 56 ശതമാനം ആളുകളാണ്. ഇക്കാര്യത്തില്‍ 4 ശതമാനം ആളുകള്‍ പ്രതിപക്ഷത്തിനും 7 ശതമാനം ആളുകള്‍ ഇരുവിഭാഗത്തിനും ക്രെഡിറ്റ് നല്‍‌കുന്നു.

ആര്‍ക്കും അവകാശമില്ല

ആര്‍ക്കും അവകാശമില്ല

ഇന്ത്യന്‍ വ്യോമാസേന നടത്തിയല്‍ ആക്രമണത്തിന്‍റെ ക്രെഡിറ്റ് എടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തമാക്കുന്നത് 4 ശതമാനം ആളുകളാണ്. അപ്പോഴും 29 ശതമാനം ആളുകളും ഇക്കാര്യത്തിലും മറുപടി നല്‍കാന്‍ തയ്യാറായില്ല.

അഭിനന്ദന്‍റെ മോചനം

അഭിനന്ദന്‍റെ മോചനം

അതേസമയം പാക് സേനയുടെ പിടിയിലായ അഭിനന്ദന്‍റെ മോചനത്തിന്‍റെ ക്രെഡിറ്റ് മോദി സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുന്നത് സര്‍വ്വേയില്‍ പങ്കെടുത്ത 77 ശതമാനം ആളുകളാണ്. ഇക്കാര്യത്തില്‍ 6 ശതമാനം ആളുകള്‍ ഇമ്രാന്‍ ഖാനും 4 ശതമാനം മറ്റുരാജ്യങ്ങള്‍ക്കും ക്രെഡിറ്റ് നല്‍കുന്നു.

ചര്‍ച്ച വേണോ

ചര്‍ച്ച വേണോ

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായതിന്‍റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി ഇമ്രാന്‍ ഖാനുമായി ചര്‍ച്ചക്ക് തയ്യാറാവണമോ എന്ന ചോദ്യത്തിന് 58 ശതമാനം ആളുകള്‍ വേണ്ട എന്ന് ഉത്തരം നല്‍കിയപ്പോള്‍ ചര്‍ച്ചയാവാമെന്ന അഭിപ്രായമുള്ളവര്‍ 18 ശതമാനാമാണ്. 24 ശതമാനം പേര്‍ അറിയില്ല എന്ന ഉത്തരം നല്‍കി.

കളി വേണോ

കളി വേണോ

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അവരുമായുള്ള ക്രിക്കറ്റ് മത്സരത്തെ 53 ശതമാനം പേരും എതിര്‍ക്കുന്നു. പ്രശ്നങ്ങള്‍ കായിക രംഗത്തെ ബാധിക്കരുതെന്നും ഇന്ത്യ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നത് 37 ശതമാനം പേരാണ്

കുറ്റക്കാരന്‍ ആര്

കുറ്റക്കാരന്‍ ആര്

റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭ്യമാവാന്‍ കാലതാമസം എടുത്തതില്‍ 51 ശതമാനം ആളുകളും കുറ്റപ്പെടുത്തുന്നത് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയാണ്. ഇക്കാര്യത്തില്‍ 21 ശതമാനം ആളുകള്‍ മോദിയെ പഴിക്കുമ്പോള്‍ 25 ശതമാനം ആളുകള്‍ അഭിപ്രായം രേഖപ്പെടുത്താന്‍ തയ്യാറായില്ല.

English summary
Jobs bigger issue than terror for Indians, finds PSE poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X