കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടുന്ന ബസ്സിലെ ക്രൂരപീഡനം; രാജ്യം നടുങ്ങിയ വാര്‍ത്ത, പ്രതികളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി

Google Oneindia Malayalam News

ദില്ലി: രാജ്യം ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു ദില്ലിയില്‍ ഓടുന്ന ബസില്‍ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം. രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി ദിവസങ്ങളോളം നരകയാതന അനുഭവിച്ച് മരണം വരിച്ചു. പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അപ്പീലും മറ്റുമായി വര്‍ഷങ്ങള്‍ പിന്നിട്ടു.

ഒടുവില്‍ ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ദില്ലിയിലെ തിഹാര്‍ ജയില്‍ അധികൃതര്‍. ഈ വാര്‍ത്ത പുറത്തുവന്നതോടെ നിര്‍ഭയ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പോകുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ചു. മറ്റു തടസങ്ങള്‍ ഇല്ലെങ്കില്‍ ദിവസങ്ങള്‍ക്കകം പ്രതികളുടെ ശിക്ഷ നടപ്പാക്കും. പുതിയ വിവരങ്ങള്‍....

ബാക്കിയുള്ള ഏക അവസരം

ബാക്കിയുള്ള ഏക അവസരം

2012ലെ നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസില്‍ നാല് പ്രതികളാണ് വധശിക്ഷ വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്നത്. രാഷ്ട്രപതിയുടെ മുന്നില്‍ പ്രതികള്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഈ അവസരം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതുസംബന്ധിച്ചാണ് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയത്.

 ഏഴ് ദിവസം സമയം

ഏഴ് ദിവസം സമയം

ഏഴ് ദിവസത്തിനകം രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കാമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നോട്ടീസ്. നാലില്‍ മൂന്ന് പ്രതികളാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്. ഒരാള്‍ മണ്ടോളിയിലെ ജയിലിലാണ്. വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ഇത് ശരിവച്ചു.

 കോടതി നടപടികള്‍ ഇങ്ങനെ

കോടതി നടപടികള്‍ ഇങ്ങനെ

വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ ഹൈക്കോടതി ശരിവയ്ക്കണം. എങ്കില്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ. നിര്‍ഭയ കേസില്‍ ഈ രണ്ട് നടപടികളും കഴിഞ്ഞു. അതേസമയം, പ്രതികളുടെ വധശിക്ഷ സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്.

 റിവ്യൂ ഹര്‍ജിയില്‍ കാര്യമില്ല

റിവ്യൂ ഹര്‍ജിയില്‍ കാര്യമില്ല

ശിക്ഷാ വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ പ്രതികള്‍ക്ക് അവസരമുണ്ട്. പക്ഷേ, ഈ അവസരം പ്രതികള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇനി റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ട് കാര്യമില്ല എന്ന നിലപാടിലാണ് പ്രതികള്‍. അതേസമയം, രാഷ്ട്രപതിയുടെ ദയാഹര്‍ജിക്ക് വേണ്ടി പ്രത്യേക അപേക്ഷ സമര്‍പ്പിക്കാം.

പ്രതികള്‍ അസ്വസ്ഥര്‍

പ്രതികള്‍ അസ്വസ്ഥര്‍

ഒക്ടോബര്‍ 28നാണ് നാല് പ്രതികള്‍ക്കും ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ച് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച പ്രതികള്‍ അസ്വസ്ഥമായിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്ന കാര്യം വിചാരണ കോടതിയെ ജയില്‍ അധികൃതര്‍ ഉടന്‍ അറിയിക്കും. കോടതി മരണ വാറണ്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുമെന്നും ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.

സ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീംസ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീം

English summary
Justice for in Nirbhaya case: Convicts could be executed soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X