യു.യു ലളിത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി
ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി യു യു ലളിതിനെ പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമന ഉത്തരവിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ കാലാവധി ഓഗസ്റ്റ് 26 ന് അവസാനിക്കും.

ഓഗസ്റ്റ് 27 നാണ് യു യു ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. എന്‍ വി രമണയുടെ കാലാവധി അവസാനിക്കുന്നതോടെ നിലവില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജ് ലളിത് ആണ്.
എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
സുപ്രീം കോടതിയിലെ 49-ാമത്തെ ചീഫ് ജസ്റ്റിസ് ആണ് യു യു ലളിത്. അതേസമയം ചീഫ് ജസ്റ്റിസ് പദവിയില്‍ മൂന്ന് മാസം മാത്രമായിരിക്കും അദ്ദേഹത്തിന് കാലാവധി ലഭിക്കുക. ഈ വര്‍ഷം നവംബര്‍ എട്ടിനാണ് അദ്ദേഹം വിരമിക്കുന്നത്.
ജസ്റ്റിസ് എന്‍ വി രമണ 16 മാസമായിരുന്നു പദവിയില്‍ ഇരുന്നത്. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിതനാകുന്നത്. അതിന് മുമ്പ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്നു യു യു ലളിത്.
1983-ലാണ് യു യു ലളിത് അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചത്. 1985 വരെ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. സുപ്രീം കോടതി ഓഫ് ഇന്ത്യ ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലും അംഗമായിരുന്നു യു യു ലളിത്. യു യു ലളിതിന് ശേഷം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജ് ആയേക്കും. സുപ്രീം കോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു യു ലളിത്.
ജസ്റ്റിസ് എസ് എം സിക്രിയാണ് ഇതിന് മുന്‍പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. 1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983 ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2 ജി വിചാരണയില്‍ സി ബി ഐയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരായിരുന്നു.












Click it and Unblock the Notifications