കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെയും ദേവ്‌റയെയും ലക്ഷ്യമിട്ട് ബിജെപി, സിന്ധ്യക്ക് പുതിയ റോള്‍, ടീം രാഹുലിനെ പൊളിക്കും!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ വന്‍ തന്ത്രമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രിസ്ഥാനത്തില്‍ തെളിഞ്ഞ് കാണുന്നത്. കോണ്‍ഗ്രസിലെ യുവനേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള ദീര്‍ഘകാല പ്ലാനാണിത്. കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്ക് മികച്ച പദവി തന്നെ നല്‍കുന്നത് ടീം രാഹുലിനെ കൂടി ലക്ഷ്യമിട്ടാണ്. ഇപ്പോള്‍ തന്നെ സജീവമായിരിക്കുന്നത് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുമെന്ന സൂചനയാണ്. അതിനുള്ള സാധ്യതകള്‍ ശക്തമാണ്. കാരണം അമിത് ഷാ രാജസ്ഥാനില്‍ തിരയുന്നതും അത്തരമൊരു നേതാവിനെയാണ്. കോണ്‍ഗ്രസ് സിന്ധ്യയെ കടന്നാക്രമിക്കുന്നതും ഈ ഭയം കൊണ്ടാണ്.

1

ജ്യോതിരാദിത്യ സിന്ധ്യ നിലവില്‍ ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായിട്ടാണ് ബിജെപി കാണുന്നത്. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിന്ധ്യയെ ഭയമുണ്ട്. പ്രധാന കോണ്‍ഗ്രസ് വിടും മുമ്പ് തന്നെ ഒരു പ്രശ്‌നം വഷളാക്കി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് നയിക്കുന്നതില്‍ സിന്ധ്യക്കുള്ള മിടുക്കാണ് അറിയാവുന്നത് കൊണ്ടാണ്. സിന്ധ്യയായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പരാതിയില്‍ നടപടിയെടുക്കേണ്ടിയിരുന്നത്. എന്നാല്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സിന്ധ്യ സ്വീകരിച്ചത്. അതോടെ അവര്‍ പാര്‍ട്ടി വിട്ടു.

2

രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ട കാര്യമായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ കേസ്. സിന്ധ്യയോട് വേഗത്തില്‍ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു. ആദ്യം ഇവര്‍ക്കെതിരെ സിന്ധ്യ നടപടിയെടുത്തെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഇവര്‍ ആകെ മാപ്പ് എഴുതി കൊടുക്കുകയാണ് ചെയ്തത്. രാജ് ബബ്ബാറും സിന്ധ്യയും മഥുരയിലെ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇവരെ നടപടിയെടുക്കാതെ സംരക്ഷിച്ച് നിര്‍ത്തിയത്. കോണ്‍ഗ്രസിനെ അന്നേ ദുര്‍ബലമാക്കാന്‍ സിന്ധ്യ ശ്രമിച്ചിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്.

3

വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ണായക ചുമതല തന്നെ സിന്ധ്യയെ ഏല്‍പ്പിച്ചത് മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്ന് പിടിക്കാന്‍ ബിജെപിയെ സഹായിച്ചത് കൊണ്ട് മാത്രമല്ല. കോണ്‍ഗ്രസിലെ യുവനേതാക്കളുമായി സിന്ധ്യക്കുള്ള അടുപ്പം കാരണമാണ്. സച്ചിന്‍ പൈലറ്റ് സിന്ധ്യയുടെ ആത്മാര്‍ത്ഥ സുഹൃത്താണ്. സച്ചിന്‍ നേരത്തെ വിമത ഭീഷണി ഉയര്‍ത്തിയപ്പോള്‍ ബിജെപിയില്‍ നിന്ന് പിന്തുണച്ചത് സിന്ധ്യയായിരുന്നു. ദില്ലിയിലെ ബിജെപി നേതാക്കളെ സച്ചിന്‍ കണ്ടതും സിന്ധ്യയുടെ സഹായത്തോടെയാണ്.

4

രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടന വൈകി കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കോ അജയ് മാക്കനോ അതിന് താല്‍പര്യമില്ല. അശോക് ഗെലോട്ടിനെ ധിക്കരിക്കാന്‍ ധൈര്യവുമില്ല. ഈ സാഹചര്യത്തില്‍ 19 നേതാക്കളെയും കൊണ്ട് സച്ചിന്‍ ബിജെപിയില്‍ എത്തിയാല്‍ അത് വലിയ നേട്ടമാകും. സിന്ധ്യ, ഹിമന്ത ശര്‍മയ്ക്ക് തുല്യമായ റോളിലേക്ക് മാറുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് വലിയ സ്ഥാനം തന്നെ ബിജെപിയില്‍ ലഭിക്കുമെന്ന് സിന്ധ്യയുടെ മന്ത്രിസ്ഥാനത്തിലൂടെ സൂചന നല്‍കിയിരിക്കുകയാണ് അമിത് ഷാ.

5

നേരത്തെ ഹിമന്ത ശര്‍മയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തിരുന്നു ബിജെപി. അതുകൊണ്ട് സച്ചിന്‍ വന്നാല്‍ വലിയ റോള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ഗെലോട്ടിനെ വീഴ്ത്താന്‍ സച്ചിന്‍ വരുന്നതോടെ ബിജെപിക്ക് സാധിക്കും. അതിലുപരി അമിത് ഷായ്ക്ക് വസുന്ധര രാജയെ ഒതുക്കേണ്ടതുണ്ട്. വസുന്ധരയോളം പോന്ന നേതാവാണ് ഇപ്പോള്‍ രാജസ്ഥാന്‍ ബിജെപിയിലില്ല. സച്ചിന്‍ വരുന്നതോടെ അത് പരിഹരിക്കാം. 2023ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബിജെപിയിലേക്ക് സച്ചിന്‍ എത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം പോലും ലഭിച്ചേക്കാം.

6

സിന്ധ്യക്ക് മന്ത്രിസ്ഥാനം ലഭിച്ചതില്‍ കമല്‍നാഥ് അതിരുവിട്ട പ്രകടനം നടത്തിയിട്ടില്ല. സിന്ധ്യ സന്തോഷിക്കട്ടെ എന്ന് മാത്രമായിരുന്നു പ്രതികരണം. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ശക്തമായ ഭാഷയില്‍ സിന്ധ്യയെ പരിഹസിക്കുന്നുണ്ട്. എന്നാല്‍ സച്ചിന്‍ മാത്രമല്ല സിന്ധ്യയുടെ ടാര്‍ഗറ്റ്. മഹാരാഷ്ട്രയില്‍ നിന്ന് മിലിന്ദ് ദേവ്‌റയെയും കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്. ഹൈക്കമാന്‍ഡുമായി അകന്ന് കഴിയുകയാണ് ദേവ്‌റ. നേരത്തെ ജിതിന്‍ പ്രസാദയെയും ടീം രാഹുലില്‍ നിന്ന് ബിജെപിയിലേക്ക് കൊണ്ടുവന്നിരുന്നു.

Recommended Video

cmsvideo
പൂജയും മന്ത്രച്ചരടുമായി പുതിയ ആരോഗ്യ മന്ത്രി Mansukh L Mandavi Ya
7

ജിതിന്‍ പ്രസാദയ്ക്ക് യുപി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഉറപ്പായും മന്ത്രിസ്ഥാനം നല്‍കും. അതേസമയം ടീം രാഹുലിലെ പലരും പുറത്തേക്കുള്ള വഴിയിലാണ്. കോണ്‍ഗ്രസില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ഹര്‍ദിക് പട്ടേല്‍ അടക്കമുള്ളവര്‍ കരുതുന്നുണ്ട്. നേരത്തെ ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി പാര്‍ട്ടി വിട്ടിരുന്നു. ഇനി ഹര്‍ദിക്കിന്റെ ഊഴമാണെന്ന് സൂചനയുണ്ട്. അതേസമയം ടീം രാഹുല്‍ ദുര്‍ബലമാകുന്നതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ പ്രവര്‍ത്തനവും ദുര്‍ബലമാകും. ഇത് പ്രതിപക്ഷ ഐക്യത്തെയും തകര്‍ക്കും. ഇതാണ് അമിത് ഷായുടെ ലക്ഷ്യം.

English summary
jyotiraditya scindia have far bigger target in bjp, sachin pilot may follow scindia's path
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X