കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഹോ നാ പ്യാര്‍ ഹെയിലെ ഗായകന്‍ മമതയുടെ മന്ത്രിയാവും...പ്ലാനിംഗ് വേറെ ലെവല്‍, ഇവര്‍ പുറത്തേക്ക്!!

Google Oneindia Malayalam News

ദില്ലി: പാര്‍ഥ ചാറ്റര്‍ജി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മമത ബാനര്‍ജി. ഇന്ന് മന്ത്രിസഭാ പുനസംഘടന നടക്കുമെന്നാണ് വിവരം. പലരെയും മാറ്റാന്‍ നേരത്തെ തന്നെ മമത പ്ലാന്‍ ചെയ്തിരുന്നു. ഇന്ന് അത് നടക്കും. പ്രമുഖ മന്ത്രിമാര്‍ക്ക് പദവികള്‍ നഷ്ടപ്പെടും. മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണ് വിവരം.

ഓഗസ്റ്റ് 21 വരെ കാത്തിരിക്കൂ, അത് സംഭവിക്കും; ഈ രാശിക്കാര്‍ക്ക് ഭാഗ്യം വന്ന് നിറയുംഓഗസ്റ്റ് 21 വരെ കാത്തിരിക്കൂ, അത് സംഭവിക്കും; ഈ രാശിക്കാര്‍ക്ക് ഭാഗ്യം വന്ന് നിറയും

അപ്രതീക്ഷിത തീരുമാനമാണ് ഇത്. ദീര്‍ഘകാലം മമതയുടെയ രൂക്ഷ വിമര്‍ശകന്‍ കൂടിയായിരുന്നു ബാബുല്‍ സുപ്രിയോ. എന്നാല്‍ വകുപ്പുകള്‍ പോരെന്ന് പരാതികളുള്ള എല്ലാ മന്ത്രിമാരും പുറത്തുപോവും.

എന്ത് പറയാനാണ് ഇതിനപ്പുറം, കലക്കി, കിടുക്കി, തിമിര്‍ത്തു, പേര്‍ളി സ്റ്റൈലില്‍ മഡോണ സെബാസ്റ്റിയന്‍, ചിത്രങ്ങള്‍ വൈറല്‍

1

ബാബുല്‍ സുപ്രിയോയുടെ ക്ലീന്‍ ഇമേജാണ് മമതയ്ക്ക് താല്‍പര്യമുള്ളത്. നഷ്ടപ്പെട്ടു പോയ പ്രതിച്ഛായ അതിലൂടെ തിരിച്ചുവരുമെന്ന് ഉറപ്പാണ്. സുപ്രിയോക്ക് സെലിബ്രിറ്റി സ്റ്റാറ്റസുണ്ട്. ബോളിവുഡിലെ പ്രമുഖ ഗായകനാണ് അദ്ദേഹം. റിതിക് റോഷന്റെ കഹോ നാ പ്യാര്‍ ഹെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം പാടിയത് സുപ്രിയോയാണ്. അന്ന് മുതലേ ബംഗാളിലെ താരമാണ് അദ്ദേഹം. ബംഗാളി സിനിമകളിലും സുപ്രിയോ സജീവം. ബിജെപിയോട് തെറ്റി പിരിഞ്ഞ് എംപി സ്ഥാനവും വലിച്ചെറിഞ്ഞാണ് സുപ്രിയോ തൃണമൂലിലെത്തിയത്.

2

മമതയുടെ പരീക്ഷണം ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല. സുപ്രിയോയുടെ പോപ്പുലാരിറ്റി ബിജെപിയെ പൂട്ടാനായും തൃണമൂല്‍ ഉപയോഗിക്കും. സ്‌നേഹാശിഷ് ചക്രവര്‍ത്തി, പാര്‍ഥ ഭൗമിക്, ഉദയന്‍ ഗുഹ, പ്രദീപ് മജുംദാര്‍, എന്നിവര്‍ മന്ത്രിസഭയിലേക്ക് എത്തുന്നുവെന്നാണ് വിവരം. ഇവരുടെ കാര്യം ഏകദേശം ഉറപ്പിച്ചത് പോലെയാണ്. ജില്ലാ നേതാക്കളെ വെച്ചുള്ള ഒരു പരീക്ഷണവും മമത നടക്കുന്നുണ്ട്. ബിപ്ലവ് റോയ് ചൗധരി, തജ്മുള്‍ ഹുസൈന്‍, സത്യജിത്ത് ബര്‍മന്‍ എന്നിവര്‍ക്കും മന്ത്രിസ്ഥാനം. പ്രാദേശിക നേതാക്കള്‍ക്ക് കോളടിക്കുന്ന മട്ടമാണ്. ഇവരെ സഹമന്ത്രിമാരായിട്ടാണ് നിയമിക്കുക.

3

മന്ത്രിസഭയില്‍ ഉള്ള സഹമന്ത്രി ബിര്‍ബഹ ഹന്‍സദയ്ക്ക് സ്വതന്ത്ര ചുമതലയും നല്‍കും. മമത എല്ലാം മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഒരുവശത്ത് അഭിഷേക് ബാനര്‍ജിക്ക് പ്രിയപ്പെട്ടവരും മന്ത്രിസഭയിലുണ്ടാവുമെന്നാണ് സൂചന. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ബാബുല്‍ സുപ്രിയോ പരാജയപ്പെട്ടിരുന്നു. ഇതിന് കാരണം മമത തരംഗമായിരുന്നു. നേരത്തെയുള്ള രണ്ട് തവണയും തൃണമൂലിന്റെ കോട്ടയില്‍ നിന്ന് താരം വിജയിച്ചിരുന്നു. പക്ഷേ ഇത്തവണ അത് നടന്നില്ല. ബിജെപിയുടെ പോരായ്മയായിരുന്നു ഇത്.

4

തോല്‍വിക്ക് ശേഷം നേതൃത്വവുമായി അകന്നു. പ്രധാന കാരണം പ്രതിപക്ഷ നേതാവായി സുവേന്ദു അധികാരി വന്നതാണ്. രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ സുപ്രിയോ എംപി സ്ഥാനവും രാജിവെച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രിയോ തൃണമൂലില്‍ ചേരുകയായിരുന്നു. അഭിഷേക് ബാനര്‍ജിയായിരുന്നു ഇതിന് പിന്നില്‍. ബാലിഗഞ്ചില്‍ നിന്ന് സുപ്രിയോ വിജയിക്കുകയും യെ്തു. എന്നാല്‍ ആ സമയം മമത അദ്ദേഹത്തെ മന്ത്രിയാക്കിയില്ല. പകരം എത്രത്തോളം മിടുക്കനാണ് സുപ്രിയോ എന്ന് പരിശോധിക്കുകയായിരുന്നു.

5

മമതയ്ക്ക് ഇപ്പോള്‍ ആവശ്യം യുവനിര അടങ്ങിയ മന്ത്രിസഭയാണ്. എന്നാല്‍ പൂര്‍ണമായും സീനിയര്‍മാരെ ഒഴിവാക്കില്ല. കൂടുതല്‍ യുവ മന്ത്രിമാരായിരിക്കും. എന്നാല്‍ ആരൊക്കെ പുറത്താവുമെന്ന് വ്യക്തമായിട്ടില്ല. അഭിഷേക് ബാനര്‍ജിയുടെ സ്വാധീനം യുവനിരയെ കൊണ്ടുവരുന്നതിന് പിന്നിലുണ്ട്. ബാബുല്‍ സുപ്രിയോ വേണമെന്നത് അഭിഷേക് ബാനര്‍ജിയാണ് തീരുമാനമെടുത്തത്. ഒപ്പം പാര്‍ഥ ഭൗമിക്കിനെയും പിന്തുണച്ചു. ഇരുവരും പാര്‍ട്ടിയുടെ മുന്‍നിരയില്‍ വേണമെന്നാണ് അഭിഷേക് ആവശ്യപ്പെട്ടത്.

6

ജില്ലാ നേതാക്കളെ കൊണ്ടുവരുന്നതിലും തന്ത്രമുണ്ട്. പതിനൊന്ന് വര്‍ഷമായി കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ളവരാണ് മന്ത്രിസഭയിലുള്ളവരെന്ന ആരോപണത്തെ പൊളിക്കാനാണിത്. സിറ്റിംഗ് മന്ത്രിരില്‍ നല്ലൊരു മാറ്റമുണ്ടാവും. മലായ് ഗട്ടക്, മാനസ് ഭൂനിയ എന്നിവര്‍ക്ക് കൂടുതല്‍ ചുമതല ലഭിക്കും. ഫിര്‍ഹാദ് ഹക്കീം, ചന്ദ്രിമ ഭട്ടാചാര്യ എന്നിവരുടെ കരുത്ത് ചോരും. ഇവര്‍ക്ക് പദവികള്‍ നഷ്ടമാകും. സൗമന്‍ മഹാപത്രയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയേക്കും. ജില്ലാ പ്രസിഡന്റ്് സ്ഥാനം അദ്ദേഹത്തിന് ലഭിച്ചത് കൊണ്ടാണിത്.

ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടോ? എങ്കില്‍ ഈ ഒപ്ടിക്കല്‍ ചിത്രം പറയും അക്കാര്യം, വൈറല്‍ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടോ? എങ്കില്‍ ഈ ഒപ്ടിക്കല്‍ ചിത്രം പറയും അക്കാര്യം, വൈറല്‍

Recommended Video

cmsvideo
കേരളത്തിലെ ഡാമുകൾ നിറഞ്ഞ് കവിയുന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു

English summary
kaho naa pyaar hai singer babul supriyo may induct to mamata banerjee's cabinet, tmc in change mode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X