ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടില്ല, സഖ്യം അങ്ങനെയുള്ളവരുമായി മാത്രം; പ്രഖ്യാപിച്ച് കമല്‍ഹാസന്‍
ചെന്നൈ: മക്കള്‍ നീതി മയ്യം സഖ്യത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണെന്ന് കമല്‍ഹാസന്‍. രാഷ്ട്രത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഏത് സഖ്യത്തെയും ഞങ്ങള്‍ പിന്തുണയ്ക്കും. എന്നാല്‍ മാടമ്പി രാഷ്ട്രീയം കളിക്കുന്ന ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടില്ല ഇതുവരെ എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം നടന്‍ വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങിയതിനെയും അദ്ദേഹംം സ്വാഗതം ചെയ്തു. പാര്‍ട്ടിരാഷ്ട്രീയത്തെ മാറ്റി നിര്‍ത്തി രാഷ്ട്രത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. അത്തരത്തില്‍ ചിന്തിക്കുന്നവരുമായി ചേരാന്‍ എംഎന്‍എമ്മിന് താല്‍പര്യമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം പ്രാദേശിക മാടമ്പി രാഷ്ട്രീയം കളിക്കുന്നവരുമായി ഒരിക്കലും തന്റെ പാര്‍ട്ടി കൈകോര്‍ക്കില്ല. എന്നാല്‍ ഇന്ത്യ സഖ്യത്തില്‍ ഇതുവരെ ചേര്‍ന്നിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി. മക്കള്‍ നീതി മയ്യം സഖ്യത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇക്കാര്യം എന്തുസംഭവിച്ചാലും അത് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമല്‍ഹാസന്റെ എംഎന്‍എം എംകെ സ്റ്റാലിന്റെ ഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഡിഎംകെയുമായി സജീവ ചര്‍ച്ചകളിലാണ് കമല്‍ഹാസന്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി മത്സരിച്ചിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications