Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ആത്മഹത്യയല്ല കൊലപാതകമാണ്... സുശാന്തിന്റെ മരണത്തില്‍ പൊട്ടിത്തെറിച്ച് കങ്കണ, അംഗീകരിച്ചില്ല!!

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ ബോളിവുഡ് ലോബിക്കെതിരെ തുറന്നടിച്ച് കങ്കണ റനൗത്ത്. സുശാന്തിന്റെ കഴിവിനെ ഒരിക്കലും ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് കങ്കണ പഞ്ഞു. ബോളിവുഡിലെ ഒരു വിഭാഗം ആളുകള്‍ സുശാന്തിന്റെ ദുര്‍ബല മനസ്സാണ് ആത്മഹത്യക്ക് കാരണമെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇതൊരിക്കലും ആത്മഹത്യയാണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഇതൊരു കൊലപാതകമാണ്. ബോളിവുഡിലെ സ്വജനപക്ഷപാത വിഭാഗമാണ് ഇതിന് പിന്നിലുള്ളതെന്നും കങ്കണ ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ കരണ്‍ ജോഹര്‍ അടക്കമുള്ളവര്‍ക്കെതിരെ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് കങ്കണ വിവാദം കത്തിച്ചിരിക്കുന്നത്.

1

സുശാന്ത് സിംഗിന്റെ മരണം നമ്മളെ ഉലച്ചിരിക്കുകയാണ്. പക്ഷേ ചിലര്‍ പറയുന്നത് ദുര്‍ബല മനസ്സുള്ളവര്‍ വിഷാദരോഗത്തിന് അടിപ്പെട്ട് ആത്മഹത്യ ചെയ്യുമെന്നാണ്. എനിക്ക് അവരോട് പറയാനുള്ളത് സുശാന്ത് ഒരു റാങ്ക് ഹോള്‍ഡറാണെന്നാണ്. അത്തരമൊരാളുടെ മനസ്സ് എങ്ങനെയാണ് ദുര്‍ബലമാവുക. കഴിവിനനുസരിച്ചുള്ള കാര്യങ്ങള്‍ ഒരാള്‍ക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും താരങ്ങള്‍ വ്യക്തിജീവിതത്തില്‍ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, മാധ്യമങ്ങള്‍ അവരോട് ഒരല്‍പ്പം മനുഷ്യത്വത്തോടെ പെരുമാറണം. അല്ലാതെ കാര്യങ്ങള്‍ അവര്‍ക്ക് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്ന തരത്തിലേക്ക് മാറ്റരുതെന്നും കങ്കണ പറഞ്ഞു.

ആരാധകരോട് സ്വന്തം ചിത്രങ്ങള്‍ കാണാന്‍ വേണ്ടി അഭ്യര്‍ത്ഥിക്കേണ്ടി വന്നിട്ടുണ്ട് സുഷാന്തിന്. കാരണം അദ്ദേഹത്തിന് ബോളിവുഡില്‍ ഗോഡ്ഫാദറില്ല. ധോണി, കേദാര്‍നാഥ്, ചിച്ചോരെ പോലുള്ള മികച്ച ചിത്രങ്ങള്‍ക്ക് പോലും സുശാന്തിന് അവാര്‍ഡുകളൊന്നും ലഭിച്ചില്ലെന്നും കങ്കണ പറഞ്ഞു. അതേസമയം പലരും എനിക്കും സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. സുശാന്തിന്റെ അതേ മാനസികാവസ്ഥയിലാണ് താനെന്ന് കേട്ടിട്ടാണ് അവര്‍ വിളിക്കുന്നത്. തന്നോട് ആത്മഹത്യ ചെയ്യരുതെന്നും പലരും പറഞ്ഞു. എന്നോട് ഇതെന്തിനാണ് പറയുന്നത്. ആത്മഹത്യയെ കുറിച്ചുള്ള കാര്യങ്ങള്‍ എന്റെ മനസ്സിലേക്ക് കൊണ്ടുവരുന്നത് എന്തിനാണെന്നും കങ്കണ ചോദിച്ചു.

അതേസമയം കങ്കണയ്ക്ക് പിന്നാലെ ബോളിവുഡില്‍ ലോബിയിംഗിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. എനിക്ക് നിന്നെ നിരാശപ്പെടുത്തിയവരുടെ കഥയറിയാം. നിനക്കൊപ്പം ഉണ്ടായിരുന്നെങ്കില്ലെന്ന് ഞാന്‍ ആശിച്ച് പോകുന്നു. നിന്റെ കര്‍മഫലം കൊണ്ട് ഇത് സംഭവിച്ചത് അവരുടേത് കൊണ്ടാണെന്നും സംവിധായകന്‍ ശേഖര്‍ കപൂര്‍ കുറിച്ചു. ബോളിവുഡിലെ പ്രിവിലേജ് ക്ലബ് ഇന്ന് രാത്രിയിരുന്ന് നന്നായി ചിന്തിക്കണമെന്ന് സംവിധായകന്‍ അനുഭവ് സിന്‍ഹയും കുറിച്ചു. ഗുല്‍ഷന്‍ ദേവയ്യ, നിഖില്‍ ദ്വിവേദി, എന്നിവരും രൂക്ഷമായി നെപ്പോട്ടിസം ഗ്യാംഗിനെ വിമര്‍ശിച്ചിട്ടുണ്ട്. കരണ്‍ ജോഹറും ആലിയ ഭട്ടും കള്ളക്കണ്ണീരാണ് ഇപ്പോള്‍ ഒഴുക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+