കര്‍ഷക സമരം: നടപടി വേണം, ബംഗ്ലാദേശ് ആവര്‍ത്തിക്കുമെന്ന് കങ്കണ; താക്കീത് ചെയ്ത് ബിജെപി
ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരത്തെ ബംഗ്ലാദേശിലെ പ്രക്ഷോഭവുമായി ബന്ധപ്പെടുത്തിയ നടിയും എംപിയുമായ കങ്കണ റണാവത്തിന്റെ പരാമര്‍ശം വിവാദത്തില്‍. ബിജെപി നടിയെ താക്കീത് ചെയ്തിരിക്കുകയാണ്. തുടര്‍ച്ചയായി നടി നടത്തി കൊണ്ടിരിക്കുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതാണ് താക്കീതിന് കാരണമായിരിക്കുന്നത്.
കങ്കണയുടെ കര്‍ഷകരുടെ പ്രതിഷേധത്തെ കുറിച്ചുള്ള പരാമര്‍ശം പാര്‍ട്ടിയുടെഔദ്യോഗിക നിലപാടല്ല, കങ്കണയുടെ പരാമര്‍ശത്തിനോടുള്ള വിയോജിപ്പ് അറിയിക്കുകയാണ്. നടിയെ ബിജെപിയുടെ നയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം ഇത്തരം പരാമര്‍ശങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും കങ്കണയോട് നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹ്യസൗഹാര്‍ദത്തിലാണ് ബിജെപി വിശ്വസിക്കുന്നത്. സബ്കാ സാത്ത്, സബ്കാ വികാസ് ആണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ബിജെപി അറിയിച്ചു. നേരത്തെ കര്‍ഷകരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തണമെന്നാണ് കങ്കണ പറഞ്ഞത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ എത്രയും വേഗം പ്രതിഷേധത്തെ ഇല്ലാതാക്കണം. കടുത്ത നടപടിയെടുത്തില്ലെങ്കില്‍ ബംഗ്ലാദേശിലേത് പോലുള്ള സാഹചര്യം ഇന്ത്യയിലുണ്ടാവുമെന്നും കങ്കണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എക്‌സ് പ്ലാറ്റ്‌ഫോമില്‍ നടി പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഈ പ്രതികരണം.
ബംഗ്ലാദേശിലേത് പോലുള്ള അരാജകത്വം ഇന്ത്യയിലും സംഭവിക്കാം. കര്‍ഷക സമരത്തിന്റെ പേരില്‍ പുറത്തുനിന്നുള്ള ശക്തികള്‍ ഇന്ത്യയില്‍ ഉള്ളവരെ കൂട്ടുപിടിച്ച് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കങ്കണ ആരോപിച്ചു. നമ്മുടെ നേതൃത്വം ഇടപെടില്ലെങ്കില്‍ അവര്‍ ആ ശ്രമത്തില്‍ വിജയിക്കുമെന്നും നടി പറഞ്ഞു.
അതേസമയം നടിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. നേരത്തെ പഞ്ചാബിലെയും ഹരിയാനയിലെയും ബിജെപി നേതാക്കളും കങ്കണയുടെ പരാമര്‍ശത്തെ തള്ളിയിരുന്നു. കങ്കണയുടെ പരാമര്‍ശം വ്യക്തിപരമാണ്. മോദിയും ബിജെപിയും കര്‍ഷക സൗഹൃദമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്.
കങ്കണയുടെ പരാമര്‍ശവും അത് തന്നെയാണ് ചെയ്യുന്നതെന്ന് പഞ്ചാബിലെ ബിജെപി നേതാവ് ഹര്‍ജിത് ഗ്രൂവാള്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ കങ്കണ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കങ്കണയുടെ മാത്രം പരാമര്‍ശമാണോ ഇതെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചിരുന്നു. ഇത് ആദ്യമായിട്ടല്ല കങ്കണ കര്‍ഷക സമരത്തിനെതിരെ രംഗത്ത് വരുന്നത്. 2020-21ല്‍ കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം നടന്നപ്പോഴും കങ്കണ വിവാദ പരാമര്‍ശം നടത്തിയിരുന്നു.
നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തിന്റെയും ഭാഗമാകുന്നവരാണ് അതിലെ സ്ത്രീയെന്ന നടിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നീട് ഈ പരാമര്‍ശത്തിന്റെ പേരില്‍ കങ്കണയെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചിരുന്നു.












Click it and Unblock the Notifications