Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് ബസവരാജ് ബൊമ്മൈ; അമ്പരന്ന് ബിജെപി

bommaibjp

ബെംഗളൂരു: കര്‍ണാടകയില്‍ ബി ജെ പി നേതൃത്വത്തെ പ്രതിരോധത്തിലാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബി ജെ പി ഇതുവരെ സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ താന്‍ തന്നെ മുഖ്യമന്ത്രിയാകും എന്ന പ്രഖ്യാപനവുമായി ബസവരാജ് ബൊമ്മൈ രംഗത്തെത്തിയത് ബി ജെ പി നേതാക്കളെയാകെ വെട്ടിലാക്കിയിട്ടുണ്ട്.

മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അധികാരത്തിലെത്തും എന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞത്. ചൊവ്വാഴ്ച വടക്കന്‍ കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഹുങ്കുണ്ടില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി വാഗ്ദാനം ചെയ്യാന്‍ താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു.

ഇത് പ്രതിശീര്‍ഷ വരുമാനത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ വര്‍ധനവിന് കാരണമായി എന്ന് ബസവരാജ് ബൊമ്മൈ പറയുന്നു. അതിനാല്‍ ഞാന്‍ വീണ്ടും മുഖ്യമന്ത്രിയായി മടങ്ങിവരും. കര്‍ണാടക മാതാവിനെ സേവിക്കാന്‍ ദൈവം എനിക്ക് അവസരം തന്നു. ആത്മാര്‍ത്ഥമായ ജോലിയാണ് താന്‍ ചെയ്തത് എന്നും ബസവരാജ് ബൊമ്മൈ റാലിക്കിടെ പറഞ്ഞു.

bjp

പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവും ലിംഗായത്ത് വിഭാഗത്തിന്റെ സ്ഥാപകനുമായ ബസവേശ്വര പറഞ്ഞത് പോലെ സാമൂഹിക സമത്വം എന്ന പാതയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നത് എന്നും ബസവരാജ് ബൊമ്മൈ അവകാശപ്പെട്ടു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യനീതി നല്‍കാനാണ് താന്‍ ശ്രമിച്ചത് എന്ന് അദ്ദേഹം വാദിച്ചു. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, കര്‍ണാടകയില്‍ പ്രതിശീര്‍ഷ വരുമാനം പ്രതിവര്‍ഷം 2.42 ലക്ഷം രൂപയായിരുന്നു.

Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം

ഇപ്പോള്‍ അത് 3.47 ലക്ഷം രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിക്കിടയിലും സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് ഇത് കാണിക്കുന്നത് എന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം വികസന പാതയില്‍ കുതിക്കുന്നത് കാണണമെങ്കില്‍ ബിജെപിയെ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താനുള്ള ബസവരാജ് ബൊമ്മൈയുടെ ആഗ്രഹത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എം എല്‍ എ റിസ്വാന്‍ അര്‍ഷാദ് രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബസവരാജ് ബൊമ്മൈയെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല. കര്‍ണാടകയിലെ വന്‍കിട, ഇടത്തരം വ്യവസായ മന്ത്രി മുരുഗേഷ് രുദ്രപ്പ നിരാണി പോലും മുഖ്യമന്ത്രി സ്ഥാനത്തിനായി ചരട് വലി നടത്തുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ അവര്‍ ചെയ്ത 'ജോലികള്‍' കാരണം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയെങ്കിലും പേര് പറയാന്‍ ബി ജെ പിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+