കർണാടക തിളയ്ക്കുന്നു: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്, അധികാരം പിടിക്കും: ആശങ്ക ഒഴിയാതെ ബിജെപി
കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സാഹചര്യം ഇത്തവണയുണ്ടാവില്ല. ഭൂരിപക്ഷത്തോടെ ഞങ്ങൾ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബിജെപി

ബെംഗളൂരു; പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിന് അടുത്ത ദിവസത്തെ ആവേശം കണക്കെയാണ് കർണാടക രാഷ്ട്രീയം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. വാദങ്ങളും പ്രതിവാദങ്ങളുമായി മൂന്ന് രാഷ്ട്രിയപ്പാർട്ടികളും സജീവമായി കഴിഞ്ഞു.
ബി ജെ പി എളുപ്പത്തില്‍ വീണ്ടും അധികാരത്തില്‍ എത്തിയേക്കും എന്നതായിരുന്നു ആറ് മാസം മുമ്പ് വരേയുള്ള കണക്ക് കൂട്ടലെങ്കില്‍ കോണ്‍ഗ്രസിനാണ് സാധ്യത എന്ന തരത്തിലാണ് ഇപ്പോള്‍ റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്. കിങ് മേക്കറാവുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും ജെ ഡി എസിന്റെ പ്രവർത്തനം.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രം
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ നാല് തവണ അധികാരം പിടിച്ച ബി ജെ പിക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പില്‍ ഇതുവരെ കേവല ഭൂരിപക്ഷ സംഖ്യ മറികടക്കാന്‍ സാധിച്ചിട്ടില്ല. ജെ ഡി എസ് പിന്തുണയോടെയും മറ്റ് പാർട്ടികളില്‍ നിന്നുള്ളവരെ കളം മാറ്റിയുമായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. 2018 ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും പ്രതിപക്ഷത്തായിപ്പോയ ബി ജെ പി പിന്നീട് ജെ ഡി എസ്, കോണ്‍ഗ്രസ് അംഗങ്ങളെ കൂറുമാറ്റി തങ്ങളുടെ പാളയത്തിലെത്തിച്ചാണ് ബി ജെ പി അധികാരത്തിലെത്തിയത്.

2004 നും 2018 നും ഇടയിൽ, കോൺഗ്രസ് 891 സ്ഥാനാർത്ഥികളെ നിർത്തിയതില്‍ (ബി ജെ പിയേക്കാൾ 23 ഉം ജെഡി (എസ്) നേക്കാള്‍ 30 പേരും കൂടുതല്‍) പ്രാദേശിക സംഘടനയേക്കാൾ 182 സീറ്റുകളും കാവി പാർട്ടിയേക്കാൾ 12 സീറ്റുകളും കൂടുതലായി വിജയിക്കാന്‍ അവർക്ക് സാധിച്ചു. ജെഡി(എസ്)നേക്കാൾ (2.3 കോടി) രണ്ട് കോടി വോട്ടും ബിജെപിയുടെ 3.5 കോടിയേക്കാൾ 79 ലക്ഷം വോട്ടും കോൺഗ്രസിന് അധികമായി നേടാന്‍ സാധിച്ചു.

ആദ്യഘട്ടത്തില്‍ പുറത്ത് വന്ന ചില സർവേകൾ
ആദ്യഘട്ടത്തില്‍ പുറത്ത് വന്ന ചില സർവേകൾ അനുസരിച്ച് കോൺഗ്രസും ജെ ഡി എസും ഇത്തവണയും ബി ജെ പിയെ പിടിച്ച് നിർത്തുമെന്നാണ് അവകാശപ്പെടുന്നത്. 2013-ലെ പോലെ മാന്ത്രിക സംഖ്യ മറികടക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ജെ ഡി എസ് ആവട്ടെ ഏത് സാഹചര്യത്തിലും തങ്ങള്‍ക്ക് 60 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.
ദിലീപിനും കാവ്യക്കുമൊപ്പം ഇത്തവ മീനൂട്ടി മാത്രമല്ല മാമാട്ടിയുമുണ്ട്: വൈറലായി ചിത്രങ്ങള്‍

എന്നാൽ ബി ജെ പിയും കോണ്‍ഗ്രസും ജെഡി (എസ്) സാധ്യതകളെക്കുറിച്ച് കൂടുതൽ ശ്രദ്ധ പുലർത്തുന്നില്ലെന്ന് തോന്നുകയും അത് "ആഗ്രഹങ്ങൾ" എന്ന് പറഞ്ഞ് തള്ളിക്കളയുകയുമാണ്. ഇരട്ട എഞ്ചിൻ സർക്കാരിന്റെ വാഗ്ദാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ പ്രകടനവും കൊണ്ട്, സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് ബി ജെ പിയുടെ അവകാശവാദം.

കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സാഹചര്യം
കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സാഹചര്യം ഇത്തവണയുണ്ടാവില്ല. ഭൂരിപക്ഷത്തോടെ ഞങ്ങൾ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് സംസ്ഥാന ബി ജെ പി ജനറൽ സെക്രട്ടറി എൻ രവികുമാർ അവകാശപ്പെട്ടത്. കോലാർ, ചിക്കബല്ലാപ്പൂർ തുടങ്ങിയ പരമ്പരാഗതമായി ഞങ്ങള്‍ ശക്തരല്ലാത്ത സ്ഥലങ്ങളിൽ പോലും ഞങ്ങളുടെ പരിപാടികളോടുള്ള പ്രതികരണം ഗംഭീരമായിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സ്വീകാര്യത കുറഞ്ഞ് വരികയാണ്. ജെഡി(എസ്)യെ സംബന്ധിച്ചിടത്തോളം, കല്യാണ കർണാടകയിലെ 18 സീറ്റുകൾ മറന്നേക്കൂ. അവർക്ക് സംസ്ഥാനത്ത് ആകെ അത്രയും സീറ്റ് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍ വോട്ടർമാർ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും ആളുകൾ കാവി പാർട്ടിയെ അധികാരത്തില്‍ നിന്നും പുറത്തിറക്കുമെന്നുമാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. കർണാടകയിലെ ജനങ്ങൾ ബി.ജെ.പിയോട് വെറുപ്പായിരിക്കുന്നുവെന്ന് സംസ്ഥാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞു. "അവരുടെ സർക്കാർ അഴിമതി കുംഭകോണങ്ങളും ദുർഭരണവും സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയാത്ത ദുർബലനായ മുഖ്യമന്ത്രിയും കൊണ്ട് വലഞ്ഞിരിക്കുകയാണ്. കോൺഗ്രസ് സ്ട്രൈക്ക് റേറ്റ് നിലനിർത്തുക മാത്രമല്ല ഇത്തവണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുകയും ചെയ്യും. " -അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications