Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനും ഡികെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍, പക്ഷെ..; തുറന്ന് പറഞ്ഞ് സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാന്ത്രികവിദ്യ കര്‍ണാടകയില്‍ ചെലവാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പി സംസ്ഥാനത്ത് വിദ്വേഷ രാഷ്ട്രീയ പ്രചരമാണ് നടത്തുന്നത് എന്നതിനാല്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡികെ ശിവകുമാറും താനും കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാണെന്നും എന്നാല്‍ തങ്ങള്‍ തമ്മില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് സംസ്ഥാനത്തെ കാറ്റ് എങ്ങോട്ടാണ് എന്നതിന്റെ സൂചനയാണ്.

DK Shivakumar

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാര്യമായ ലിംഗായത്ത് പിന്തുണ ലഭിക്കുമെന്നും 150 സീറ്റില്‍ പാര്‍ട്ടി വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബി ജെ പി എന്തുകൊണ്ടാണ് ഹലാല്‍, ഹിജാബ് പ്രശ്‌നങ്ങള്‍ ഉന്നയിച്ചത് എന്നും ഈ വിഷയങ്ങള്‍ പ്രസക്തമല്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയെന്ന നിലയില്‍ മുസ്ലീം സമുദായത്തെ പ്രീണിപ്പിച്ചുവെന്ന തനിക്കെതിരായ ബിജെപി ആരോപണവും അദ്ദേഹം നിരസിച്ചു.

ബി ജെ പിയുടെ അഴിമതി കര്‍ണാടകയിലെ ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങള്‍ അമിത ആത്മവിശ്വാസത്തോടെയല്ല തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാറുള്ളത്. എത്രയോ തിരഞ്ഞെടുപ്പുകള്‍ നമ്മള്‍ കണ്ടു. ഞാന്‍ തന്നെ അഭിമുഖീകരിക്കുന്ന 14-ാമത്തെ തിരഞ്ഞെടുപ്പാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രൗണ്ട് റിയാലിറ്റിയും ജനങ്ങളുടെ പള്‍സും എനിക്കറിയാം.

Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ

ഇത്തവണ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും എന്നും അദ്ദേഹം പറഞ്ഞു. ജഗദീഷ് ഷെട്ടാറിന്റെ വരവ് കോണ്‍ഗ്രസിന്് ഗുണം ചെയ്യും. ബി എസ് യെദ്യൂരപ്പ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ലിംഗായത്ത് നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. മുഖ്യമന്ത്രിയായിരുന്നപ്പോഴും മന്ത്രിയായിരിക്കുമ്പോഴും ഷെട്ടറിനെതിരെ ആരോപണങ്ങളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി മാജിക്ക് എല്ലായിടത്തും ഫലിക്കണമെന്നില്ല. അങ്ങനെ എങ്കില്‍ എന്തുകൊണ്ടാണ് മോദി പഞ്ചാബിലും ഡല്‍ഹിയിലും പശ്ചിമ ബംഗാളിലും ഹിമാചല്‍ പ്രദേശിലും മാജിക്ക് ചെയ്യാത്തത്എന്നും അദ്ദേഹം ചോദിച്ചു. എല്ലാ സംസ്ഥാനങ്ങളിലും അത് സാധ്യമല്ല. കര്‍ണാടകയില്‍ മോദി തരംഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+