Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസിആർ പ്രചരണത്തിനായി കർണാടകയിലേക്ക്: പിണറായിയും മമതയും എത്തിയേക്കും, ജെഡിഎസ് നീക്കം സജീവം

ബെംഗളൂരു: കർണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോര് കനക്കുമ്പോള്‍ ഉന്നതമായ നേതാക്കളെ സംസ്ഥാനത്ത് എത്തിച്ച് തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബി ജെ പിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമൊക്കെ ബി ജെ പിക്ക് വേണ്ടി പ്രചരണത്തിന് എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമൊക്കെയാണ് കോണ്‍ഗ്രസിന്റെ സ്റ്റാർ ക്യാമ്പയ്നർമാർ.

ഇരുപാർട്ടികള്‍ക്ക് വേണ്ടിയും മുഖ്യമന്ത്രിമാരും കർണാടകയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ജെ ഡി എസിനെ സംബന്ധിച്ചാണെങ്കില്‍ അവരുടെ പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്തിന് അകത്ത് നിന്നുള്ളവരാണ്. ആരോഗ്യ പ്രശ്നങ്ങളാല്‍ പാർട്ടി സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൌഡയ്ക്ക് പ്രചരണത്തില്‍ സജീവമാവാനും സാധിക്കുന്നില്ല. എച്ച് ഡി കുമാരസ്വാമി തന്നെയാണ് പ്രധാന പ്രചാരകന്‍.

 jds

ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരെ സംസ്ഥാനത്ത് പ്രചരണത്തിന് എത്തിക്കാന്‍ ജെ ഡി എസ് ശ്രമിക്കുന്നത്. മികച്ച ബന്ധം പുലർത്തി പോരുന്ന ടി എം സി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത. ബി എർ എസ് നേതാവായ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, സി പി എം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ എന്നിവരെ പാർട്ടിക്ക് വേണ്ടി പ്രചരണ നടത്താന്‍ കർണാടകയില്‍ എത്തിക്കാന്‍ ജെ ഡി എസ് നീക്കം.

ചന്ദ്രശേഖർ റാവു ചിക്കബല്ലാപ്പൂർ, കോലാർ ജില്ലകളിലും റായ്ച്ചൂർ, യാദ്ഗിരി (കർണ്ണാടക, ആന്ധ്രാപ്രദേശ് അതിർത്തി മണ്ഡലങ്ങൾ) എന്നിവിടങ്ങളിലും പ്രചാരണം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് പാർട്ടി വിട്ട് അടുത്തിടെ ജെഡി-എസിൽ ചേർന്ന സിഎം ധനഞ്ജയയുടെ അധ്യക്ഷതയിൽ 21 അംഗങ്ങളെ ഉൾപ്പെടുത്തി ജെഡി-എസ് സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ സമിതി രൂപീകരിച്ചിരുന്നു.

മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിർത്തണോ: ഈ 7 പോഷകങ്ങള്‍ ശരീരത്തിലുണ്ടെന്ന് ഉറപ്പ് വരുത്തൂ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മൂന്നാം മുന്നണിയോ ബി ജെ പി വിരുദ്ധ മുന്നണിയോ ഉണ്ടാക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക കൂടിയാണ് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ എത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ചന്ദ്രശേഖർ റാവു ജെഡിഎസ് അധ്യക്ഷൻ എച്ച്‌ഡി ദേവഗൗഡയുമായി ബംഗളൂരുവിൽ ചർച്ച നടത്തിക്കഴിഞ്ഞു.

കൂടാതെ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി പശ്ചിമ ബംഗാളിലെത്തി മുഖ്യമന്ത്രി മമത ബാനർജിയുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് മമത അന്ന് ജെഡിഎസിന് ഉറപ്പ് നൽകിയിരുന്നു. മെയ് എട്ടിന് പ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായി രണ്ട് നേതാക്കളും കർണാടകയിലേക്ക് എത്തുകയും മെയ് ആദ്യവാരം തന്നെ ജെ ഡി എസിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുമെന്നുമാണ് പ്രതീക്ഷ.

അതേസമയം തന്നെ, കർണാടകയിലെ മൂന്ന് മണ്ഡലങ്ങളിൽ സി പി എമ്മിന് ജെ ഡി എസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജെ ഡി എസ് സമീപിക്കാനും ആലോചനയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സിപിഐ എം മൂന്നുതവണ ജയിച്ച, ചിക്കബല്ലാപുർ ബാഗേപ്പള്ളിയിൽ ഉൾപ്പെടെയാണ്‌ ജനതാദൾ പിന്തുണ. ജില്ലാ സെക്രട്ടറിയറ്റംഗവും ജനകീയനുമായ ഡോ. എ അനിൽകുമാറാണ് ഇവിടെ സി പി എം സ്ഥാനാർത്ഥി.

സംവരണ സീറ്റായ കലബുർഗി റൂറലിലും ജെഡിഎസ് പിന്തുണയുണ്ട്. ബംഗളൂരുവിനടുത്ത് കെ ആർ പുരയാണ്‌ ജനതാദൾ പിന്തുണയ്ക്കുന്ന മൂന്നാമത്തെ മണ്ഡലം. സിഐടിയു നേതാവും പാർടി സോണൽ കമ്മിറ്റിയംഗവുമായ നഞ്ചെ ഗൗഡയാണ് ഇവിടെ സി പി എം സ്ഥാനാർത്ഥി. 2018 ലെ തിരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ കോൺഗ്രസിനോ ജെഡിഎസോ കേവല ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടാല്‍ ജെ ഡി എസ് കിങ് മേക്കറായി മാറും. അത്തരമൊരു സാഹചര്യം ലക്ഷ്യമിട്ടാണ് ജെ ഡി എസ് പ്രവർത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+