Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ ബിജെപിയുടെ പുതിയ തന്ത്രം; നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും- റിപ്പോര്‍ട്ട്

ബെംഗളൂരു: കര്‍ണാടകയില്‍ വേറിട്ട രാഷ്ട്രീയ നീക്കത്തിന് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചന. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

കര്‍ണാടകയില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് അടവ് മാറ്റുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. അതിനൊപ്പമായിരിക്കും കര്‍ണാടകയിലും തിരഞ്ഞെടുപ്പ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ബിഎസ് യെഡിയൂരപ്പയെ മാറ്റി ബസവരാജ ബൊമ്മൈയെ മുഖ്യമന്ത്രിക്കിയ ശേഷം കര്‍ണാടക ബിജെപിയില്‍ ആഭ്യന്തര തര്‍ക്കം നിലനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിനെതിരായ വികാരവും ജനങ്ങള്‍ക്കിടയിലുണ്ട് എന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നാല്‍ കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

2

നിലവിലെ കര്‍ണാടക നിയമസഭയുടെ കാലാവധി തീരുന്നത് അടുത്ത വര്‍ഷം മെയ് 24നാണ്. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ അതുവരെ കാത്തിരുന്നാല്‍ തിരിച്ചടിയാകുമെന്ന് ബിജെപി നേതൃത്വം അഭിപ്രായപ്പെടുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തന്നെ കര്‍ണാടകയിലും തിരഞ്ഞെടുപ്പ് നടത്താമെന്ന് ഇവര്‍ വാദിക്കുന്നു.

3

ഈ വര്‍ഷം ഡിസംബറിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കര്‍ണാടകത്തിലും ഗുജറാത്തിലും ബിജെപി തന്നെയാണ് അധികാരത്തില്‍. രണ്ടിടത്തും പ്രതിപക്ഷത്ത് കോണ്‍ഗ്രസാണ്. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. എന്നാല്‍ കര്‍ണാടകയിലെ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ് മുതലെടുക്കാനുള്ള സാധ്യതയും ബിജെപി കാണുന്നു.

4

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തുടരുകയാണ്. ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. രണ്ട് ഘട്ടങ്ങള്‍ കൂടി കഴിഞ്ഞാല്‍ മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും. ബിജെപി ഭരിക്കുന്ന മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും മാര്‍ച്ച് പത്തിനാണ് ഫല പ്രഖ്യാപനം.

5

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായാല്‍ അതിന്റെ പ്രതിഫലനം രാജ്യമൊത്തമുണ്ടാകുമെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കര്‍ണാടകയിലും തരംഗമുണ്ടാക്കാമെന്നാണ് നേതാക്കള്‍ കരുതുന്നത്. യുപിയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് മുതിര്‍ന്ന നേതാവ് ഡെക്കാള്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

6

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. യുപിയില്‍ ഭരണം നിലനിര്‍ത്താന്‍ സാധിച്ചാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ഭരണവും നിലനിര്‍ത്താന്‍ സാധിക്കുമെന്ന് നേതൃത്വം കരുതുന്നു. മാത്രമല്ല, ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ ഹിജാബ് വിവാദം വോട്ടാക്കി മാറ്റാനുള്ള ആലോചനയും ബിജെപിയില്‍ നടക്കുന്നുണ്ടത്രെ.

മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

7

ഏത് സമയം തിരഞ്ഞെടുപ്പ് നടന്നാലും അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് മുഖ്യമന്ത്രി ബൊമ്മൈ കരുതുന്നത്. എന്നാല്‍ ഈ ആത്മവിശ്വാസം അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളില്‍ പലര്‍ക്കുമില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പുതുമുഖങ്ങളെ ഇറക്കി തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാനും ബിജെപി ആലോചിക്കുന്നു. 50 എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ല എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ചില നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള സാധ്യതയും ബിജെപി മുന്‍കൂട്ടി കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+