കസ്ഗഞ്ച് കലാപത്തിന് പിന്നിൽ പാകിസ്താനെ പിന്തുണയ്ക്കുന്നവർ; വിവാദ പ്രസ്താവനയുമായി ബിജെപി എംപി!
ദില്ലി: കസ്ഗഞ്ച് കലാപത്തിന് പിന്നിൽ പാകിസ്താനെ പിന്തുണയ്ക്കുന്നവരാണെന്നും ത്രിവർണ്ണ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ചെറുക്കണമെന്നും ബിജെപി എംപി വിനയ് കാട്യാർ പറഞ്ഞു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിനുശേഷമുള്ള ആദ്യം സംഭവമാണിതെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. ഉത്തര്‍പ്രദേശിലെ റിപ്പബ്ലിക് ദിനത്തില്‍ നടന്ന 'തിരങ്ക' യാത്രയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്‍ന്നുവന്ന ചില മുദ്രാവാക്യങ്ങളാണ് വര്‍ഗീയ കലാപത്തിന് വഴിവെച്ചത്.
കസ്ഗഞ്ച് കലാപം ദൗര്‍ഭാഗ്യകരമായ ഒന്നാണ്. ഇതിന് മുമ്പ് സംസ്ഥാനത്ത് ഇത്തരത്തിലുള്ള അക്രമ സംഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ചില പാകിസ്താനെ പിന്തുണയ്ക്കുന്ന അക്രമകാരികൾ ത്രിവർണ്ണ പതാകയെ അപമാനിക്കുകയായിരുന്നു. ഇത്തപത്തിലുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ബിജെപി എംപി വിനയ് കാട്യാർ പറഞ്ഞു. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ ഇരുപത്തിരണ്ടുകാരന്‍ കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റ മറ്റൊരാള്‍ ചികിത്സയിലുമാണ്.

പ്പബ്ലിക് ദിന റാലിക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് യുപി ഗവര്‍ണര്‍ രാം നായിക് നേരത്തെ രംഗത്ത് വന്നിരുന്നു. നാണക്കേടുണ്ടാക്കിയ സംഭവമാണ് സംസ്ഥാനത്ത് നടന്നതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും രാം നായിക് പറഞ്ഞിരുന്നു. നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും സംസ്ഥാനത്തിന്റെ ക്രമസമധാനനിലയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൊതുജനങ്ങളുടെ കൈയില്‍ തോക്ക് എങ്ങനെയാണ് എത്തുന്നതെന്ന് അന്വേഷിക്കണമെന്നും നായിഡു പറഞ്ഞിരുന്നു.












Click it and Unblock the Notifications