കേരളത്തിലെ 14 ജില്ലയിലും ആശങ്ക, മഹാരാഷ്ട്രയും കരുതിയിരിക്കണം, ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയും മഹാരാഷ്ട്രയിലും കേരളത്തിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ടാം തരംഗം പൂര്‍ണമായും ഇല്ലാതായെന്ന് കരുതരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലും 15 ജില്ലകളിലും ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തരുതെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നുണ്ട്. നിത്യേനയുള്ള ശരാശരി കേസുകളുടെ എണ്ണത്തില്‍ എട്ട് ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. പുതിയ കേസുകളില്‍ 80 ശതമാനവും 90 ജില്ലകളില്‍ നിന്നായിട്ടാണെന്നും ലൗ അഗര്‍വാള്‍ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അതാവശ്യമാണ്. ബ്രിട്ടനില്‍ ആരാധകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫുട്‌ബോള്‍ മത്സരം കാണാനെത്തിയത്. അവിടെ കൊവിഡിന്റെ തിരിച്ചുവരവിന് കാരണമായിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളും നാം തുടരേണ്ടതുണ്ടെന്നും അഗര്‍വാള്‍ വ്യക്തമാക്കി.
ബ്രിട്ടനിലും റഷ്യയിലും ബംഗ്ലാദേശിലുമെല്ലാം കൊവിഡ് കേസുകള്‍ തിരിച്ചുവന്നിരിക്കുകയാണെന്ന് ലവ് അഗര്‍വാള്‍ ഓര്‍മിപ്പിച്ചു. രാജ്യത്തെ കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറഞ്ഞ് വരുന്നുണ്ട്. എന്നാല്‍ മൂന്നാം തരംഗത്തിന്റെ ഭീഷണി ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 43993 കേസുകളാണ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, അസം, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Recommended Video
കേരളം മാത്രമാണ് പതിനായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഏക സംസ്ഥാനം. രാജ്യത്തെ മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യതയെ കുറിച്ച് പ്രധാനമന്ത്രി ഇന്ന് അവലോകന യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി എന്നിവരെല്ലാം പങ്കെടുത്തിരുന്നു. രാജ്യത്താകെ 1500 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications