കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ബാബുരാജിന് ആശ്വാസം; അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Google Oneindia Malayalam News

കൊച്ചി: ഇടുക്കി മൂന്നാറില്‍ കൈയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ചു എന്ന കേസില്‍ നടന്‍ ബാബുരാജിന് ആശ്വാസം. നടനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ബാബുരാജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഹര്‍ജി വീണ്ടും പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹര്‍ജി ഇനി എന്ന് പരിഗണിക്കുമെന്ന് വ്യക്തമല്ല. അടിമാലി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍ നടപടികള്‍ തടയണമെന്ന് ബാബുരാജ് ആവശ്യപ്പെട്ടിരുന്നു.

കോതമംഗലം തലക്കോട് സ്വദേശി അരുണ്‍ ആണ് ബാബുരാജിനെതിരായ പരാതിക്കാരന്‍. നടനില്‍ നിന്ന് നിന്ന് അരുണ്‍ മൂന്നാറിലെ റിസോര്‍ട്ട് പാട്ടത്തിനെടുത്തിരുന്നു. മൂന്നാറില്‍ കമ്പ് ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. 40 ലക്ഷം രൂപ അഡ്വാന്‍സും മൂന്ന് ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിരുന്നു. കരാര്‍ ഒപ്പുവച്ച പിന്നാലെ 40 ലക്ഷം രൂപ കൈമാറി. 2019ല്‍ ലോക്ഡൗണിന് തൊട്ടുമുമ്പാണ് അരുണ്‍ പാട്ടത്തിന് എടുത്തത്. കൊവിഡ് കാരണം റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിച്ചില്ല.

b

കഴിഞ്ഞ വര്‍ഷം റിസോര്‍ട്ട് തുറക്കാനായി പള്ളിവാസല്‍ പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണിതെന്ന് മനസിലായതെന്ന് അരുണ്‍ പറയുന്നു. കൈയ്യേറ്റ ഭൂമിയാണെന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാന്‍ ആവശ്യപ്പെട്ട റിസോര്‍ട്ടാണ് ബാബുരാജ് തനിക്ക് പാട്ടത്തിന് നല്‍കിയതെന്ന് അരുണ്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജിഎസ്ടി എടുക്കാന്‍ വേണ്ടി ചില പേപ്പറുകള്‍ ബാബുരാജിനോട് ചോദിച്ചു. ഈ സമയം അദ്ദേഹം രേഖകള്‍ കൈമാറിയില്ല. കൈയ്യേറ്റ ഭൂമിയാണെന്ന് അറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കാമെന്ന് കരുതി. പണം തിരിച്ചു ചോദിച്ചപ്പോള്‍ ബാബു രാജ് ഭീഷണിപ്പെടുത്തി. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ കേസെടുത്തില്ല. കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അടിമാലി പോലീസ് കേസെടുക്കാന്‍ തയ്യാറായത്. എന്നാല്‍ ബാബുരാജിനെ അറസ്റ്റ് ചെയ്യുകയോ തുടര്‍ നടപടികളോ ഉണ്ടായില്ലെന്നും അരുണ്‍ ആരോപിച്ചു. രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ബാബുരാജ് ഹാജരായില്ലെന്ന് പോലീസ് പറയുന്നു.

'ദിലീപിനെയും കാവ്യമാധവനെയും കുറിച്ച് അന്ന് പറഞ്ഞത് ഓര്‍മയില്ലേ? റസ്റ്ററന്റില്‍ വച്ച്...''ദിലീപിനെയും കാവ്യമാധവനെയും കുറിച്ച് അന്ന് പറഞ്ഞത് ഓര്‍മയില്ലേ? റസ്റ്ററന്റില്‍ വച്ച്...'

കേസില്‍ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു രാജ് ഹൈക്കോടതിയെ സമീപിച്ചു. നടന് താല്‍ക്കാലിക ആശ്വാസം നല്‍കി അറസ്റ്റ് തടഞ്ഞിരിക്കുകയാണ് കോടതി. മൂന്ന് ലക്ഷം രൂപ വച്ചുള്ള വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ 40 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടതില്ലെന്നാണ് ബാബുരാജിന്റെ നിലപാട്. വാടക ചോദിച്ചപ്പോഴാണ് തനിക്കെതിരെ കേസ് നല്‍കിയതെന്നും ബാബുരാജ് പറയുന്നു.

Recommended Video

cmsvideo
ബാബുരാജിനൊപ്പം വാണി വിശ്വനാഥ് സിനിമയിലേക്ക്..കണ്ടോ ദൃശ്യങ്ങൾ

English summary
Kerala High Court Directed to Adimali Police Do not Arrest Actor Baburaj Till Further Notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X