കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ഐക്യത്തിന് സോണിയയുടെ പച്ചക്കൊടി; നിതീഷിനോടും ലാലുവിനോടും പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് ലാലു പ്രസാദ് യാദവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും. ബീഹാറില്‍ സഖ്യമുണ്ടാക്കിയ ശേഷം ഇവര്‍ പ്രതിപക്ഷ ഐക്യവുമായി മുന്നോട്ട് പോകാന്‍ നീക്കം നടത്തുകയാണ്. കൂടിക്കാഴ്ച്ച പ്രതിപക്ഷ ഐക്യ നീക്കവുമായി മുന്നോട്ട് പോകാന്‍ സോണിയ അനുമതി നല്‍കി.

1

അതേസമയം കൂടുതല്‍ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം ആവാമെന്നും സോണിയ മറുപടി നല്‍കി. ഉടന് തന്നെ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നുണ്ട്. പുതിയ അധ്യക്ഷന്‍ ഈ ചര്‍ച്ചകള്‍ക്ക് കരുത്തുപകര്‍ന്നേക്കുമെന്നാണ് സൂചന.

1

ബിജെപിയെ 2024ല്‍ പരാജയപ്പെടുത്തുന്നതിനായി പ്രതിപക്ഷ ഐക്യം ഉണ്ടാക്കുന്നതിനായി ഞങ്ങള്‍ സോണിയാ ഗാന്ധിയെ കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം ഒരു കൂടിക്കാഴ്ച്ച കൂടി നടത്തുമെന്ന് സോണിയാ ഗാന്ധി അറിയിച്ചിട്ടുണ്ടെന്നും, അതിന് ശേഷം ഐക്യം ശക്തമാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങുമെന്നും നിതീഷ് കുമാറും ലാലുവും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.

2

പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും കൂടിക്കാഴ്ച്ച നടത്തുമെന്നും, തീരുമാനമെടുക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു. കോണ്‍ഗ്രസില്ലാതെ ഒരു സഖ്യവും സാധ്യമല്ല. ബിജെപിയുമായി പൊരുതാന്‍ അവര്‍ മുന്നിലുണ്ടാവുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

3

ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!

ഈ രാജ്യത്ത് നിന്ന് ബിജെപിയെ നീക്കം ചെയ്യണം. എന്നാല്‍ മാത്രമേ രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കൂ. അതുകൊണ്ടാണ് പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കണമെന്ന് തീരുമാനിച്ചതെന്നും ലാലു പറഞ്ഞു. ബിജെപി സഖ്യം വിട്ട ശേഷം നിതീഷ് ആദ്യമായിട്ടാണ് സോണിയാ ഗാന്ധിയെ കാണുന്നത്.

4

രാജ്യത്തിന്റെ പുരോഗതിക്കായി പ്രതിപക്ഷം ഒന്നിക്കണം. കോണ്‍ഗ്രസ് അവരുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലാണ്. അതിന് ശേഷം സോണിയാ ഗാന്ധി സംസാരിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സമാന സ്വഭാവമുള്ള പാര്‍ട്ടികള്‍ പ്രതിപക്ഷ നിരയില്‍ ഒന്നിക്കണമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

5

ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക കൂടിക്കാഴ്ച്ചയാണിത്. കോണ്‍ഗ്രസ് അടിമുടി മാറ്റത്തിനൊരുങ്ങുന്ന വേള കൂടിയാണിത്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുമെന്നാണ് നേതാക്കള്‍ കരുതുന്നത്. മികച്ച പിന്തുണയാണ് ജനങ്ങളില്‍ നിന്ന് രാഹുലിന് ലഭിക്കുന്നത്.

6

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം വരില്ലെന്ന് ഉറപ്പായിട്ടുണ്ട്. അശോക് ഗെലോട്ടും ശശി തരൂരുമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഗെലോട്ടിനാണ്. പുതിയ അധ്യക്ഷന്‍ വന്ന ശേഷം 2024 മുന്നില്‍ കണ്ടുള്ള നീക്കത്തിന് വേഗം വെക്കുമെന്നാണ് കരുതുന്നത്.

English summary
lalu prasad yadav and nitish kumar meet sonia gandhi, more talks after congress president election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X